NHS ‘പിടിച്ചെടുക്കാന്‍’ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങുന്നു; നിഗൂഡ പദ്ധതികളുമായി പ്രധാന മന്ത്രി ബോറിസ് ജോണ്‍സനും സംഘവും !

ലണ്ടന്‍ : NHS നെ കൂടുതല്‍ സര്‍ക്കാര്‍ വരുതിയില്‍ കൊണ്ട് വരാന്‍ ‘റാഡിക്കല്‍’ നീക്കങ്ങളുമായി പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍. രാഷ്ട്രീയമായി വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ നീക്കങ്ങള്‍ക്കെതിരെ ഇപ്പോള്‍ തന്നെ വിമര്‍ശങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. NHS ചീഫ് എക്സിക്യുട്ടീവ്‌ സൈമണ്‍ സ്റ്റീവന്‍സ് ന്‍റെ നടപടികളിലുള്ള ശക്തമായ വിയോജിപ്പാണ് സര്‍ക്കാരിനെ പുതിയ നീക്കങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്. കൊറോണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് NHS ന്‍റെ പ്രകടനത്തില്‍ യുകെയിലെ രാഷ്ട്രീയ നേതൃത്വങ്ങളിലുള്ള അസംതൃപ്തിയും, പാര്‍ലമെന്റിലെ 80 സീറ്റ് ഭൂരിപക്ഷവുമാണ് ബോറിസ് ജോണ്‍സന് പുതിയ ചുവടുകള്‍ വെക്കാന്‍ ധൈര്യം നല്‍കുന്നത്. ചീഫ് എക്സിക്യുട്ടീവ്‌ന്‍റെ ‘ചിറകുകള്‍ വരിഞ്ഞു കെട്ടുക’ എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

മാര്‍ഗരറ്റ് താച്ചറിന് ശേഷം ഒരു പ്രധാനമന്ത്രിയും NHS ന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കാറില്ല. യുകെയിലെ 26 NHS ട്രസ്റ്റുകളാണ് NHS ന്‍റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. കൊറോണ ബാധ വ്യാപകമായ ഈ സമയത്ത് സാമ്പ്രദായിക ജിപി പരിശോധന രീതികള്‍ പരിഷ്കരിച്ചു കൊണ്ട് പുതിയ ടെക്നോളജികള്‍ ഉപയോഗിച്ച് ടെലഫോണ്‍ , വീഡിയോ വഴി പരിശോധനകള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ ഉള്ളത്. എന്നാല്‍ ഈ നൂതന രീതികളില്‍ NHSന് വലിയ താലപര്യമില്ല. NHS നെ പരഷ്കരിക്കാന്‍ ഒരു പുതിയ ടാസ്ക് ഫോഴ്സിനെ തന്നെ കഴിഞ്ഞ മാസം പ്രധാന മന്ത്രി നിയമിച്ചിരുന്നു.

ടാസ്ക് ഫോഴ്സിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് NHS ട്രസ്റ്റുകളെ പിരിച്ചു വിടണം എന്നുള്ളതാണ്. ട്രസ്റ്റുകളെ ഒഴിവാകുന്നതോടെ വിവിധ ഹോസ്പിറ്റലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം ലഭിക്കുമെന്നാണ് ടാസ്ക് ഫോഴ്സിന്റെ ഭാഷ്യം. ട്രസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ NHS ന്‍റെ എല്ലാ ഭരണ മേഖലകളിലും സര്‍ക്കാരുകള്‍ക്ക് പൂര്‍ണാധികാരം ലഭിക്കും. 2000 ത്തില്‍ ടോണി ബ്ലയര്‍ സര്‍ക്കാര്‍ ആണ് NHS ട്രസ്റ്റുകള്‍ രൂപീകരിച്ചത്. ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ കൈകടത്തലുകള്‍ ഒഴിവാക്കുകയായിരുന്നു ലക്‌ഷ്യം.

Next Post

ഷോക്കിംഗ് : ഇംഗ്ലണ്ടില്‍ ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് പഠനം; വാട്ടര്‍ കമ്പനികള്‍ക്കെതിരെ വിമര്‍ശനമുയരുന്നു !

Sat Jul 11 , 2020
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് പുതിയ പഠനം. ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും 20 വര്‍ഷത്തിനിടയില്‍ ജലലഭ്യത തീരെ ഇല്ലാതാകുമെന്നാണ് ഈയിടെ എം പിമാര്‍ക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ ‘പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി’യാണ് ഇത് സംബന്ധ മായ പഠനം നടത്തിയത്. അക്കൗണ്ട്‌സ് കമ്മിറ്റി രൂക്ഷ വിമര്‍ശനമാണ് വാട്ടര്‍ കമ്പനികള്‍ക്കെതിരെ നടത്തിയത്. ഏകദേശം 3 ബില്ല്യന്‍ ലിറ്റര്‍ വെള്ളമാണ് ഓരോ വര്‍ഷവും സപ്ലെ പൈപ്പ് ലീക്ക് വഴി നഷ്ടപ്പെടുന്നത്. […]

Breaking News

error: Content is protected !!