ലണ്ടനില്‍ ട്രഫാല്‍ഗര്‍ സ്ക്വയറിനെ ‘ചോരയില്‍ മുക്കി’ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍; രണ്ടു പേര്‍ അറസ്റ്റില്‍ !

ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ ട്രഫാല്‍ഗര്‍ സ്ക്വയറിലെ വാട്ടര്‍ ഫൌണ്ടനില്‍ ചോരക്ക് സമാനമായ ചുവപ്പ് നിറം കലര്‍ത്തി മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ വ്യത്യസ്തമായ ഒരു പ്രതിഷേധം. ഫൌണ്ടനൈലെ വെള്ളത്തില്‍ ചോരക്കു സമാനമായ നിറം കലര്‍ത്തി അതില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു ചില പ്രക്ഷോഭകര്‍. ഇവര്‍ക്ക് അപകടം ഉണ്ടായി രക്തം വാര്‍ന്നു പോകുന്നു എന്ന പ്രതീതി ഉണ്ടാക്കി തങ്ങളുടെ കാംപൈന്‍ ശ്രവിക്കാന്‍ ആളെക്കൂട്ടുകയായിരുന്നു ഇവരുടെ ഉദ്ധേശം.

തീവ്ര ചിന്താഗതിയുള്ള പ്രക്ഷോഭകാരികളാണ് ഇതിനു മുന്നിലുണ്ടായിരുന്നത്. ‘ആനിമല്‍ റെബല്യന്‍’ എന്ന സംഘടനയുടെ ആവശ്യം ഫാക്റ്ററി ഫാമിംഗ് പൂര്‍ണമായും നിരിധിക്കനമെന്നും ആളുകള്‍ എല്ലാം എത്രയും വേഗം സസ്യബുക്കുകള്‍ ആകണമെന്നുമാണ് . ഫാക്റ്ററി ഫാമിംഗ് നിരോധിക്കുന്നതിലൂടെ മാത്രമേ കൊറോണ പോലെയുള്ള മഹാവ്യാധികളുടെ വ്യാപനം തടയാന്‍ സാധിക്കൂ എന്നും ഇവര്‍ അവകാശപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച്ച ഒരേ സമയം ആണ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നത്. ലണ്ടന് പുറമേ ന്യൂ യോര്‍ക്ക്‌, ബ്രിസ്റ്റോള്‍,ബ്രൈറ്റന്‍ എന്നിവിടങ്ങളിലും ഒരേ സമയം പ്രക്ഷോഭങ്ങള്‍ നടന്നു. ഈ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ്‌ ചെയ്തതായി മെട്രോപോളിറ്റന്‍ പോലിസ് അറിയിച്ചു.

Next Post

ബോറിസ് ജോണ്‍സണ്‍ വിയര്‍ക്കുന്നു; ജനസമ്മതിയില്‍ ബോറിസിനെ പിന്തള്ളി പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ കുതിക്കുന്നു !

Sun Jul 12 , 2020
ലണ്ടന്‍ : കൊറോണക്കെതിരെ പോരാട്ടം തന്റെ നേതൃത്വത്തില്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ഉറക്കമില്ലാത്ത രാത്രികള്‍ആണിപ്പോള്‍. പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് തന്നെക്കാള്‍ വളരെ ഉയര്‍ന്ന ജനസമ്മതിയുണ്ട് എന്ന സര്‍വേ ഫലങ്ങള്‍ ആണ് ഇതിനു കാരണം.‘ഒബ്സര്‍വര്‍ ‘ പത്രം നടത്തിയ പോള്‍ പ്രകാരം, ഏപ്രില്‍ മാസത്തില്‍ സര്‍ കീര്‍ ലേബര്‍ പാര്‍ട്ടി നേതാവായത് മുതല്‍ ലേബര്‍ പാര്‍ട്ടിക്ക് തന്നെ ജനസമ്മതി കൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് […]

Breaking News

error: Content is protected !!