ബോറിസ് ജോണ്‍സണ്‍ വിയര്‍ക്കുന്നു; ജനസമ്മതിയില്‍ ബോറിസിനെ പിന്തള്ളി പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ കുതിക്കുന്നു !

ലണ്ടന്‍ : കൊറോണക്കെതിരെ പോരാട്ടം തന്റെ നേതൃത്വത്തില്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ഉറക്കമില്ലാത്ത രാത്രികള്‍ആണിപ്പോള്‍. പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് തന്നെക്കാള്‍ വളരെ ഉയര്‍ന്ന ജനസമ്മതിയുണ്ട് എന്ന സര്‍വേ ഫലങ്ങള്‍ ആണ് ഇതിനു കാരണം.
‘ഒബ്സര്‍വര്‍ ‘ പത്രം നടത്തിയ പോള്‍ പ്രകാരം, ഏപ്രില്‍ മാസത്തില്‍ സര്‍ കീര്‍ ലേബര്‍ പാര്‍ട്ടി നേതാവായത് മുതല്‍ ലേബര്‍ പാര്‍ട്ടിക്ക് തന്നെ ജനസമ്മതി കൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് സര്‍ കീറിന് ഉണ്ടായിരുന്ന 36 ശതമാനം പിന്തുണ കുത്തനെ കൂടി 52 ശതമാനം ആയിരിക്കുകയായിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടി പിന്തുണയില്‍ ടോറി പാര്‍ട്ടി ഇപ്പോഴും അല്പം മുന്നിലാണ്. ടോറി പാര്‍ട്ടി 42 പോയിന്റ്‌ നേടിയപ്പോള്‍ ലേബര്‍ 38 പോയന്‍റ്മായി തൊട്ടു പിന്നിലുണ്ട്. 6 പോയിന്റ്‌ ആണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയത്.

വളരെ ആകര്‍ഷകവും കാര്യശേഷിയുമുള്ള വ്യക്തിത്വത്തിനുടമയായ ലേബര്‍ നേതാവ് സര്‍ കീര്‍, നെതൃത്വമേറ്റെടുത്ത് 100 ദിവസം കഴിയുമ്പോഴെക്കും പാര്‍ട്ടിയുടെയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ തന്നെ മാറിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുന്‍ ലേബര്‍ പാര്‍ട്ടി ലീഡര്‍ ജെറമി കോര്‍ബിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ പിന്തുണയാണ് സര്‍ കീര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടിയെടുത്തിയിരിക്കുന്നത്. ഏകദേശം പകുതിയോളം ബ്രിട്ടീഷ് വോട്ടര്‍മാര്‍ കീറിന്റെയും ലേബര്‍ പാര്‍ട്ടിയുടെയും പിന്നില്‍ അണി നിരക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ ഒരു പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ബോറിസിനെ പിന്തള്ളി സര്‍ കീര്‍ സ്റ്റാര്‍മര്‍ ആണ് പ്രധാന മന്ത്രി ആകാന്‍ സാധ്യതയെന്ന് സര്‍വേ സൂചന നല്‍കുന്നു.

കഴിഞ്ഞ ഡിസംബറിലെ പൊതു തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് ശേഷം പാര്‍ട്ടിയെ ഉടച്ചു വാര്‍ത്തെടുക്കാന്‍ ഒരു 10 വര്‍ഷമെങ്കിലുമെടുക്കുമെന്ന കാഴ്ചപ്പാടാണ് ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എം പി മാര്‍ക്കുമെല്ലാം ഒരു വലിയ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് സര്‍ കീറിന് ഉണ്ടായിരുന്ന 36 ശതമാനം പിന്തുണ കുത്തനെ കൂടി 52 ശതമാനം ആയിരിക്കുകയായിരിക്കുകയാണ് ഇപ്പോള്‍.

എന്നാല്‍ സാമ്പത്തിക നയങ്ങളില്‍ ബോറിസ്- സുനാക് ടീമിനാണ് ഇപ്പോഴും ജന പിന്തുണ. സര്‍ കീറിന്റെ ഷാഡോ കാബിനറ്റില്‍ ഉള്ള മിക്ക മന്ത്രിമാരും താരതമ്യേന കഴിവ് കുറഞ്ഞവരാണ് എന്ന ഒരു വിമര്‍ശനം ഇപ്പോഴുമുണ്ട്. ഡേവിഡ്‌ മില്ലിബാന്‍ഡ്, എഡ് ബാള്‍സ്, യുവറ്റ് കൂപ്പര്‍ തുടങ്ങി കഴിഞ്ഞ ലേബര്‍ മന്ത്രിസഭയിലെ പരിചയ സമ്പന്നരെ ഷാഡോ കാബിനറ്റില്‍ ഉള്‍പെടുത്തുകയാണ് ഭരണപരമായ കാര്യങ്ങളില്‍ ജനപിന്തുണ നേടാനുള്ള ഏക പോംവഴി എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Next Post

ഒരു ഭീകര 'നൊസ്റ്റു' !

Sun Jul 12 , 2020
https://rb.gy/i5gwq2 യാത്ര. ആ വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ് എങ്കിലും ഇപ്പോ മനസ്സിൽ നൊസ്റ്റു അഥവാ നൊസ്റ്റാൾജിയ അടിച്ചു തുടങ്ങും. ജീവിതത്തിൽ യാത്രകൾ പോകാത്ത ആളുകൾ ചുരുക്കമായിരിക്കും. അതിപ്പോ ഹിമാലയത്തിലെ മഞ്ഞു മൂടിയ മലനിരകൾ കാണാൻ ആണെങ്കിലും, അറബി കടലിലെ തിരകൾ കാണാൻ ആണെങ്കിലും ശരി. യാത്രകൾ അങ്ങനെയാണ്.  ഈ മഹാമാരിയുടെ നാളുകളിൽ, യാത്രകൾ പോയിട്ടുള്ളവരും, അതിന്റെ സുഖം അനുഭവിച്ചവരും  ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും അതായിരിക്കും.  യാത്രയെ […]

You May Like

Breaking News

error: Content is protected !!