ഭരതനാട്യം : ‘അലാരിപ്പ്’

ഭരതനാട്യം നൃത്താവരണത്തിൽ ആദ്യത്തെ ഇനമാണ് ‘അലാരിപ്പ്’. നവമുകുളം എന്നാണ് അലാരിപ്പ് എന്ന വാക്കിനർത്ഥം. ദൈവത്തിനും,ഗുരുക്കന്മാർക്കും കാണികൾക്കുമുള്ള വന്ദനമാണ് അലാരിപ്പിലൂടെ കാഴ്ചവെയ്ക്കുന്നത്. നൃത്തത്തെ ഒരു വ്യായാമമെന്ന രീതിയിലെടുക്കുമ്പോൾ അലാരിപ്പു അതിലെ റിലാക്സേഷൻ മെതേഡ് ആണ്.

റിയാദിൽ താമസിച്ചുവരുന്ന തൃശ്ശൂർ സ്വദേശിനിയായ നിരഞ്ജന ബിജു ഈ ലോക്ക്ഡൗൺ വേളയിൽ അവതരിപ്പിച്ച ഒരു ഭരതനാട്യം അലാരിപ്പ്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന 8 വർഷത്തോളമായി ശ്രീ.അനിൽകുമാർ അന്തിക്കാടിന്റെ കീഴിൽ നൃത്തമഭ്യസിച്ചു വരുന്നുണ്ട്. ഭരതനാട്യത്തിനു പുറമെ കുച്ചുപ്പുടിയിലും അരങ്ങേറ്റം നടത്തിയ നിരഞ്ജന നാടോടിനൃത്തം,കവിതാവിഷ്‌ക്കാരം എന്നീ നൃത്തകലകളും റിയാദിലെ പല വേദികളിലും അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ മത്സരമായ ‘സ്വരസാഗർ ടാലെന്റ്റ് ഹണ്ട് 2020 ‘യിൽ ശാസ്ത്രീയനൃത്ത വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ നിരഞ്ജന റിയാദിലെ ക്ലോൺ ബയോടെക് ലാബിന്റെ ഡയറക്ടറായ ബിജു മുല്ലശ്ശേരിയുടെയും ഫിസിയോതെറാപ്പിസ്റ്റ് ആയ പ്രമിതാബിജുവിന്റേയും പുത്രിയാണ്.

ഇന്ത്യൻ ശാസ്ത്രീയനൃത്തയിനങ്ങളിൽ വളരെ പ്രധാനപ്പെട്ട കുച്ചിപ്പുടി ആന്ധ്രപ്രദേശിലെ കുച്ചിപ്പുടി എന്ന ഗ്രാമത്തിൽനിന്നാണ് പിറവിയെടുത്തത്.നാട്യശാസ്ത്രത്തിന്റെ വേരുകളിൽ നിന്നും ഉൾത്തിരിഞ്ഞു ഉയർന്നുവന്ന കുച്ചുപ്പുടി,സംഗീതവും നൃത്തവും നാടകവും സംയോജിച്ചിട്ടുള്ള ഒരു നൃത്തകലയാണ്.

കർണ്ണാടകസംഗീതമാണ് കുച്ചിപ്പുടിയിൽ ഉപയോഗിക്കാറുള്ളത്. വളരെ പ്രസിദ്ധമായ ഒരു കുച്ചിപ്പുടിയാണ് അണ്ണാമയ്യ രചനയായ “ശ്രിമൻ നാരായണ” . ഭഗവാൻ നാരായണനെ പ്രകീർത്തിക്കുന്ന ഈ നൃത്തം വേദിയിൽ അവതരിപ്പിച്ചത് നിരഞ്ജനബിജു.

Next Post

ദുബായില്‍ ബസപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

Sun Jul 12 , 2020
ദുബായില്‍ ഞായറാഴ്ചയുണ്ടായ ബസപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. 14 സീറ്റുകളുള്ള ബസാണ് അപകടത്തില്‍ പെട്ടത്.ജബല്‍ അലിയിലേക്കുള്ള റോഡില്‍ അല്‍ മനാറ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. രാവിലെ 8.30ഓടെയാണ് ബസ്, റോഡ് ഡിവൈഡറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസും രക്ഷാപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഇവിടെ എത്തി ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിലേക്ക് മാറ്റി.

Breaking News