കൊറോണ: അതിര്‍ത്തി ചെക്കിംഗുമായി സ്കോട്ട്ലാന്‍ഡ്; എതിര്‍പ്പുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ !

ലണ്ടന്‍: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്കോട്ട്ലാന്‍ഡിനും ഇംഗ്ലണ്ടിനും ഇടയില്‍ ബോര്‍ഡര്‍ ചെക്കിംഗിനെ കുറിച്ച് തന്റെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ട്രജന്‍. സ്കോട്ട്ലാന്‍ഡില്‍ എത്തുന്ന ഇംഗ്ലീഷ് യാത്രക്കാര്‍ക്ക് നിശ്ചിത കാലം കോറന്‍റ്റയ്ന്‍ ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ വെളിപ്പെടുത്തി. ഞായറാഴ്ച BBCയിലെ ജനകീയ പരിപാടിയായ ആന്‍ഡ്രൂ മാര്‍ പ്രോഗാമില്‍ സംസാരിക്കുകയായിരുന്നു നിക്കോള സ്ട്രജന്‍.

സ്കോട്ട്ലാണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ചിരട്ടിയാണ് ഇംഗ്ലണ്ടിലെ കൊറോണ ബാധ നിരക്ക്. കൊറോണക്കെതിരെ ശക്തമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികളാണ് സ്കോട്ടിഷ് സര്‍ക്കാര്‍ എടുക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ കൊറോണ ബാധ തടയാന്‍ അത്ര കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലില്ല. സ്കോട്ട്ലാന്‍ഡില്‍ നിന്നും കൊറോണ മരണം ഏകദേശം അപ്രത്യക്ഷമായിട്ടുണ്ട്. പുതിയ ഇന്‍ഫക്ഷന്‍ നിരക്കും താരതമ്യേന വളരെ കുറവാണ്.

എന്നാല്‍ ബോര്‍ഡര്‍ ചെക്ക്‌ നിര്‍ദേശത്തിനെതിരെ ബ്രിട്ടീഷ് കാബിനറ്റ്‌ മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് രംഗതെത്തി. ‘ഇംഗ്ലണ്ട്- സ്കോട്ട്ലാന്‍ഡ് അതിര്‍ത്തിയില്‍ ബോര്‍ഡര്‍ ഒരു ശരിയായ കാര്യമല്ലയെന്ന് അദ്ദേഹം പ്രസ്താവിച്ചു. നേരത്തെ ഈ അതിര്‍ത്തിയില്‍ സ്കോട്ടിഷ് പൌരന്മാര്‍ ഇംഗ്ലീഷ് യാത്രക്കാരെ തടയാന്‍ ശ്രമിച്ചിരുന്നു.

Next Post

അമേരിക്കയില്‍ കൊറോണപാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊറോണ ബാധിച്ച് മരിച്ചു !

Mon Jul 13 , 2020
അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം വരില്ലെന്നും അയാള്‍ കരുതിയെന്ന് ഡോക്ടര്‍ പറഞ്ഞു. […]

Breaking News

error: Content is protected !!