യുകെ സര്‍ക്കാരിന്റെ 30 മില്ല്യന്‍ ബോണസ് പാക്കേജ് നിരസിച്ച് പ്രൈമാര്‍ക്ക്; ഫര്‍ലോയിലുള്ള 30,000 ജോലിക്കാര്‍ ഉടന്‍ ജോലിയില്‍ തിരിച്ചെത്തും !

ലണ്ടന്‍ : ചാന്‍സലര്‍ ഋഷി സുനാക് അവതരിപ്പിച്ച ബോണസ് പാക്കേജ് നിരസിച്ച് യുകെയിലെ ടെക്സ്റ്റയില്‍ ഭീമന്‍ പ്രൈമാര്‍ക്ക്. ഫര്‍ലോയില്‍ ഉള്ള ഓരോ ജോലിക്കാരനെയും തിരിച്ചു ജോലിക്കെടുത്താല്‍ 1000 പൌണ്ട് വീതമാണ് ചാന്‍സലര്‍ കമ്പനികള്‍ക്ക് ബോണസ് ആയി ഓഫര്‍ ചെയ്തിരുന്നത്. 30,000 പ്രൈമാര്‍ക്ക് ജോലിക്കാരാണ് ഇപ്പോള്‍ ഫര്‍ലോയില്‍ ഉള്ളത്. ഇവരെ ഉടനെ തന്നെ ജോലിക്ക് എത്തിക്കാനാണ് കമ്പനി തീരുമാനം. തങ്ങളുടെ ജോലിക്കാരെ തിരിച്ചു ജോലിക്കെടുക്കാന്‍ സര്‍ക്കാരിന്റെ ‘കൈക്കൂലി’ ആവശ്യമില്ല എന്ന നിലപാടിലാണ് പ്രൈമാര്‍ക്ക് മാനേജ്മെന്റ്. ഓരോ മാസവും 650 മില്ല്യന്‍ പൌണ്ട് ആണ് ലോക്ക് ഡൌണ്‍ കാരണം കമ്പനിക്ക് നഷ്ടം വന്നത്. ‘അസോസിയേറ്റഡ്‌ ബ്രിട്ടീഷ് ഫുഡ്‌’ എന്ന കമ്പനിയാണ് പ്രൈമാര്‍ക്കിന്റെ ഉടമസ്ഥര്‍.

ചാന്‍സലര്‍ ഋഷി സുനാകിന്റെ ബോണസ് പാക്കേജ് പ്രകാരം ഒക്ടോബര്‍ ഫര്‍ലോ അവസാനിച്ചാല്‍ കമ്പനികള്‍ ഫര്‍ലോയില്‍ ഉള്ള ജോലിക്കാരെ ഉടനെ തിരിച്ചു ജോലിക്കെടുക്കണം. ഇങ്ങനെ ജോലിക്കാരെ മൂന്നു മാസമെങ്കിലും ജോലിക്ക് വെച്ചാല്‍ ഒരു ജോലിക്കാരന് 1000 പൌണ്ട് വച്ച് സര്‍ക്കാര്‍ കമ്പനികള്‍ക്ക് ബോണസ് നല്‍കും. ഇപ്പോള്‍ 94 ലക്ഷം പേരാണ് ഫര്‍ലോയില്‍ ഉള്ളത്. സാമ്പത്തിക പരാധീനത കാരണം ഇതില്‍ വലിയൊരു ശതമാനം പേരെയും കമ്പനികള്‍ തിരിച്ചു ജോലിക്കെടുക്കില്ല എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

വലിയ തോതിലുള്ള ഈ ലെ-ഓഫ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുതിയ ബോണസ് പാക്കേജുമായി രംഗത്ത്‌ വന്നിട്ടുള്ളത്. 94 ലക്ഷം പേരെ തിരിച്ചു ജോലിക്കെടുത്താല്‍ ബോണസ് നല്‍കാനായി സര്‍ക്കാര്‍ ഏകദേശം 10 ബില്ല്യന്‍ പൌണ്ട് ഇപ്പോള്‍ തന്നെ വകയിരുത്തിയിട്ടുണ്ട്. പ്രൈമാര്‍ക്കിന് പുറമെ മാര്‍ക്സ് ആന്‍ഡ്‌ സ്പെന്‍സറും, ഫര്‍ലോയിലുള്ള തങ്ങളുടെ 27,000 തൊഴിലാളികളെ ജോലിയില്‍ തിരിച്ചു കൊണ്ട് വരുമെന്ന് വ്യക്തമായിരുന്നു.

Next Post

കൊറോണ: അതിര്‍ത്തി ചെക്കിംഗുമായി സ്കോട്ട്ലാന്‍ഡ്; എതിര്‍പ്പുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ !

Mon Jul 13 , 2020
ലണ്ടന്‍: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്കോട്ട്ലാന്‍ഡിനും ഇംഗ്ലണ്ടിനും ഇടയില്‍ ബോര്‍ഡര്‍ ചെക്കിംഗിനെ കുറിച്ച് തന്റെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ട്രജന്‍. സ്കോട്ട്ലാന്‍ഡില്‍ എത്തുന്ന ഇംഗ്ലീഷ് യാത്രക്കാര്‍ക്ക് നിശ്ചിത കാലം കോറന്‍റ്റയ്ന്‍ ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ വെളിപ്പെടുത്തി. ഞായറാഴ്ച BBCയിലെ ജനകീയ പരിപാടിയായ ആന്‍ഡ്രൂ മാര്‍ പ്രോഗാമില്‍ സംസാരിക്കുകയായിരുന്നു നിക്കോള സ്ട്രജന്‍. സ്കോട്ട്ലാണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ചിരട്ടിയാണ് ഇംഗ്ലണ്ടിലെ കൊറോണ ബാധ നിരക്ക്. കൊറോണക്കെതിരെ […]

Breaking News

error: Content is protected !!