സന്ദീപിന്‍റെ വീട്ടില്‍ എന്‍ഐഎ എത്തിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റിൽ !

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ വീട്ടില്‍ എന്‍ഐഎ എത്തിയത് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു. ഔദ്യോഗിക പരിശോധനയ്ക്കു മുമ്ബുതന്നെ എന്‍ഐഎ സംഘം സന്ദീപിന്റെ വീടിനും പരിസരത്തുമെത്തിയിരുന്നു. ആരും സംശയിക്കാതിരിക്കാന്‍ ശനിയാഴ്ച ഉച്ചയോടെ ഒരു ഓട്ടോറിക്ഷയില്‍ ആണ് എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയത്. ഔദ്യോഗിക വാഹനം കരകുളത്തിനു സമീപം ഒതുക്കിയിട്ട ശേഷമായിരുന്നു ഇവര്‍ ഓട്ടോറിക്ഷയില്‍ സന്ദീപിന്റെ വീട്ടിലേക്ക് പോയത്.

തുടര്‍ന്ന് സന്ദീപിന്റെ അയല്‍വീടുകളില്‍ നിന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ തങ്ങള്‍ ആരാണെന്ന് അരോടും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ നാട്ടുകാര്‍ കരുതിയത് ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരായിരിക്കുമെന്നാണ്. തുടര്‍ന്ന് നാട്ടുകാരില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഉദ്യോഗസ്ഥര്‍ സന്ദീപിന്റെ വീട്ടിലേക്കെത്തുന്നത്.

അവിടെയും തങ്ങള്‍ എന്‍ഐഎ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിരുന്നില്ല. ഈ സമയം അവിടെയുണ്ടായിരുന്ന ബന്ധുവിന് ഒരു ഫോണ്‍ വന്നു. വീട്ടുകാര്‍ക്ക് സംശയം തോന്നാത്ത തരത്തില്‍ ആ ഫോണ്‍ വിളി ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. വിളിക്കുന്നത് സന്ദീപോ, അയാളുമായി ബന്ധപ്പെട്ട ആരോ ആണെന്ന് അവര്‍ക്കു മനസിലായി. അപ്പോഴേക്കും സമയം നാല് മണിയോട് അടുത്തിരുന്നു. ഉടന്‍തന്നെ അവര്‍ അവിടെനിന്നും മടങ്ങി. പിന്നീടിവര്‍ കരകുളത്തെത്തി ഔദ്യാഗികവാഹനത്തില്‍ മടങ്ങി. ഇതിനുപിന്നാലെ കസ്റ്റംസ് സംഘം സന്ദീപിന്റെ വീട്ടില്‍ റെയ്ഡിനെത്തുകയായിരുന്നു.

Next Post

മൂന്ന് ദിവസം മുമ്പ് മകൻ എൻ്റെ ഫോണിലേക്ക് വിളിച്ചിരുന്നു; ഈ കാര്യങ്ങൾ മാധ്യമങ്ങളോട് പറയണം എന്ന് പറഞ്ഞു - സന്ദീപിന്‍റെ അമ്മ

Mon Jul 13 , 2020
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതായി സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നെന്നും, എല്ലാ കുറ്റവും തന്‍റെ തലയില്‍ കെട്ടിവച്ച്‌ പെടുത്താന്‍ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞു പറഞ്ഞതായും അവര്‍ വ്യക്തമാക്കി. “മൂന്ന് ദിവസം മുന്‍പ് തന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച്‌ പെടുത്താന്‍ ശ്രമിക്കുന്നതായി പറഞ്ഞ് സന്ദീപ് കരഞ്ഞു. ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിക്കണമെന്നും […]

Breaking News

error: Content is protected !!