പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്ക് നിര്‍ബന്ധമാകാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; കര്‍ശന ഫൈന്‍ പരിഗണനയില്‍ !

ലണ്ടന്‍: കൊറോണ ബാധ നിയന്ത്രിക്കുഅന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ഫേസ് മാര്‍ക്ക് നിര്‍ബന്ധമാക്കനോരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധമായ സൂചന നല്‍കിയത്.

ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് സെന്‍റര്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് സംബന്ധമായ സൂചന നല്‍കിയത്. ആംബുലന്‍സ് ഉദ്ധ്യോഗസ്ഥര്‍ക്ക് ഷേക്ക്‌ഹാന്‍ഡ് നല്‍കുന്നത്തിനു പകരം ‘ബമ്പ്സ് എല്‍ബോസ്’ ആണ് പ്രധാന മന്ത്രി നല്കിയത്. ഫേസ് മാസ്ക് കൊറോണ ബാധയില്‍ നിന്നും ഒരു ‘എക്സ്ട്രാ ഇന്‍ഷുറന്‍സ്’ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് സംബന്ധമായ നിയമ നിര്‍മാണമടക്കമുള്ള നടപടികള്‍ ഉണ്ടാകും. പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്ക് ധരിക്കാത്തവര്‍ക്ക് കര്‍ശനമായ ഫൈന്‍ ഈടാക്കാനും ആലോചനയുണ്ട്.

ഏതാനും ദിവസങ്ങളിലായി കൊറോണ ബാധ നിരക്കിലും മരണ നിരക്കിലും ചെറിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ യുകെയിലെ പല നഗരങ്ങളും ഒരു രണ്ടാം ലോക്ക് ഡൌണ്‍ ഭീതിയിലാണ്. വിന്‍റ്റര്‍ കനക്കുന്നതോടെ ഫ്ലൂവിനൊപ്പം കൊറോണ ബാധയും വീണ്ടും വ്യാപകമാകുമെന്നാണ് NHS ന്‍റെ ആശങ്ക.

Next Post

യുകെയില്‍ വാഹന മോഷണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; നിങ്ങളുടെ കാര്‍ സുരക്ഷിതമാണോ ?

Tue Jul 14 , 2020
ലണ്ടന്‍ : ബ്രിട്ടനില്‍ ഈയിടെ 152,541 കാര്‍ മോഷണങ്ങള്‍ നടന്നതായി പോലിസ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10,000 ത്തിലധികം മോഷണങ്ങള്‍ വര്‍ധിച്ചു. എന്നാല്‍ 2015 മായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 56 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവരാകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. കെന്റ് കൌണ്ടി പോലീസാണ് ഏറ്റവും കൂടുതല്‍ വാഹന മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കെന്‍റില്‍ വാഹന മോഷണം 12,500 […]

You May Like

Breaking News