യുകെയില്‍ വാഹന മോഷണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; നിങ്ങളുടെ കാര്‍ സുരക്ഷിതമാണോ ?

ലണ്ടന്‍ : ബ്രിട്ടനില്‍ ഈയിടെ 152,541 കാര്‍ മോഷണങ്ങള്‍ നടന്നതായി പോലിസ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10,000 ത്തിലധികം മോഷണങ്ങള്‍ വര്‍ധിച്ചു. എന്നാല്‍ 2015 മായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 56 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവരാകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

കെന്റ് കൌണ്ടി പോലീസാണ് ഏറ്റവും കൂടുതല്‍ വാഹന മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കെന്‍റില്‍ വാഹന മോഷണം 12,500 ത്തില്‍ നിന്നും 40,000 ത്തിനു മുകളിലെത്തി. അത് പോലെ ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസും വെസ്റ്റ് മിഡ് ലാന്‍ഡ് പോലീസും ഉയര്‍ന്ന വാഹന മോഷണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. ലിങ്കണ്‍ ഷെയറിലും സിറ്റി ഓഫ് ലണ്ടനിലും മാത്രമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വാഹന മോഷണത്തില്‍ കുറവുണ്ടായത്.

വാഹന മോഷണം തടയാന്‍ ബ്രിട്ടനിലെ പ്രമുഖ ഇന്ഷുറന്സ്- ബ്രേക്ക്‌ഡൌണ്‍ കമ്പനിയായ RAC വിവിധ നിര്‍ദേശങ്ങള്‍ കാറുടമകള്‍ക്ക് നല്‍കുന്നുണ്ട്.
1. കാറുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡോറുകലും വിന്‍ഡോകളും അടച്ചു എന്ന് ഉറപ്പു വരുത്തുക.
2. ആളുകളുടെ ശ്രദ്ധ പതിയുന്ന സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുക. ഒരിക്കലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുത്.
3. ‘കീലെസ് ഫോബ്’ ഫോബ് ഉപയോഗിക്കുന്നവര്‍ ഒരിക്കലും ഫോബ് വീട്ടിലെ ജനലുകളുടെയും വാതിലിന്‍റെയും അടുത്ത് വെക്കരുത്. മോഷ്ടാക്കള്‍ക്ക്‌ ഫോബില്‍ നിന്നുള്ള സിഗ്നല്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണ്.
4. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ എപ്പോഴും ഇമ്മോബലൈസര്‍ സെക്യുരിറ്റി ഉണ്ടെന്നു ഉറപ്പു വരുത്തുക,
5. വിന്റ്റ്റില്‍ കാര്‍ വാം ആകാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്തിടുന്ന രീതി ഒഴിവാക്കുക. നിങ്ങള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു വച്ച് അടുത്ത് തന്നെ ഇല്ലെങ്കില്‍ മോഷ്ടാകള്‍ക്ക് ഡ്രൈവ് ചെയ്തു പോകാന്‍ എളുപ്പമാണ്.

Next Post

സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും

Tue Jul 14 , 2020
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപനയെയും സന്ദീപിനെയും ജൂലായ് 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അതേസമയം,സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഐ സംഘം കോടതിയെ അറിയിച്ചു. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍.ഐ.എ. സംഘം കോടതിയില്‍ വ്യക്തമാക്കി.

Breaking News

error: Content is protected !!