യുകെ: വിന്‍റ്ററിലെ രണ്ടാം ഘട്ട കൊറോണ ബാധ ഭയാനകമായിരിക്കുമെന്ന് ശാസ്ത്രഞ്ജര്‍; മരണം 120,000 കവിഞ്ഞേക്കും !

Spanish Flue 1918-20

ലണ്ടന്‍: യുകെയില്‍ അടുത്ത വിന്‍റ്ററില്‍ വരാനിരിക്കുന്ന കൊറോണ ബാധ ഭയാനകമായിരിക്കുമെന്ന് ശാസ്ത്രഞ്ജര്‍. അടുത്ത ആറാഴ്ച കൊറോണ ബാധയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ കാലയളവില്‍ കൊറോണ വ്യാപനം തടയാന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ‘അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സി’ലെ 37 ഗവേഷകരാണ് ഇത് സംബന്ധമായ പഠനം നടത്തിയത്.

രണ്ടാം ഘട്ട കൊറോണ ബാധ ഒന്നാം ഘട്ടത്തെക്കാള്‍ വിനാശകരമായിരിക്കും. 120,000 മരണം വരെ ഈ ഘട്ടത്തില്‍ സംഭവിക്കാം. അടുത്ത സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഈ മരണം സംഭവിക്കുക. ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ രണ്ടാം ഘട്ടം പീക്കിലെത്തും സെപ്റ്റംബര്‍ മുതല്‍ R വാല്യു 1.7 ആയി ഉയരും. സര്‍ക്കാരിന്റെ കണക്കു പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച വരെ മരണ സംഖ്യ 44,830 ആണ്. ജനുവരി 31നാണ് ആദ്യത്തെ കൊറോണ ബാധ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ എടുത്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ പഠനം കണക്കിലെടുത്തിട്ടില്ല. ഷോപ്പുകളില്‍ നിര്‍ബന്ധമായും ഫേസ് മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു. ഫേസ് മാസ്ക് ധരിക്കാത്തവര്‍ക്ക് 100 പൌണ്ട് വരെ പിഴാ ഈടാക്കും. ഈ മാതൃകയില്‍ പൊതു സ്ഥലങ്ങളിലെല്ലാം ഫേസ് മാസ്ക് ധരിക്കാന്‍ നിയമ നിര്‍മാണം നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രസ്താവിച്ചിരുന്നു. പുറമേ കൊറോണ ബാധ രൂക്ഷമാകുന്ന നഗരങ്ങളില്‍ ലോക്കല്‍ ലോക്ക് ഡൌണ്‍ ഇപ്പോള്‍ നിലവിലുണ്ട്. 1918-20 കാലത്തെ സ്പാനിഷ് ഫ്ലൂ സമയത്ത്, സെക്കന്ഡ് വേവില്‍ ഒന്നാം ഘട്ടത്തെക്കള്‍ നാലിരട്ടിയോളം മരണം ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Next Post

പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വും സ​ഹോ​ദ​രി​യും അ​റ​സ്​​റ്റി​ല്‍

Wed Jul 15 , 2020
മു​ക്കം: മു​ക്ക​ത്ത് പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വും സ​ഹോ​ദ​രി​യും അ​റ​സ്​​റ്റി​ല്‍. പാ​ല​ക്കാ​ട് കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ (31), സൂ​ര്യ​പ്ര​ഭ എ​ന്ന സൂ​ര്യ (28) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ചെ പൂ​ള​പ്പൊ​യി​ലി​ല്‍ മു​ക്കം പൊ​ലീ​സി​​െന്‍റ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​​െന്‍റ പി​ടി​യി​ലാ​യ​ത്. മു​ത്തേ​രി കാ​പ്പു​മ​ല വ​ള​വി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. പൂ​ള​പ്പൊ​യി​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌​ ഇ​രു​വ​രും ക​ഞ്ചാ​വ്​ […]

Breaking News