ജാഗ്രത: യുകെയിലെ റോഡുകള്‍ കൈയടക്കാന്‍ ഇ- സ്കൂട്ടറുകള്‍; കാത്തിരിക്കുന്നത് കൂടുതല്‍ റോഡപകടങ്ങള്‍ !

ലണ്ടന്‍ : ശനിയാഴ്ച്ച മുതല്‍ റോഡുകളില്‍ ഇ- സ്കൂട്ടറുകള്‍ കൂടി റൈഡ് ചെയ്യുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചു. ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ ട്രയലിനൊടുവിലാണ് ഈ തീരുമാനമെടുത്തത്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇ-സ്കൂട്ടരുകള്‍ക്ക് മണിക്കൂറില്‍ 15 മൈല്‍ വരെ വേഗത്തില്‍ പോകാന്‍ സാധിക്കും. ഇ സ്കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് യുകെയിലെ പ്രോവിഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.

ഇത്തരം സ്കൂട്ടറുകള്‍ക്ക് ഇനി മുതല്‍ നടപ്പാതകളിലൂടെ പോകാന്‍ അനുവാദം ഉണ്ടാകില്ല. അതിനു പുറമെ 16 വയസെങ്കിലും പ്രായം ഉണ്ടായിരിക്കണം. ഉപയോഗിക്കുന്നവര്‍ എല്ലാം ഹെല്‍മറ്റ് ധരിക്കണമെന്ന് നിബന്ധനയുണ്ട്.

ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ റേച്ചല്‍ മകലീന്‍ ഈ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നു. ഇ സ്കൂട്ടറുകള്‍ ചെലവു കുറഞ്ഞതും മലിനീകരണം ഇല്ലാത്തതുമായ ഒരു വാഹനമാണെന്നാണ് മിനിസ്റ്ററുടെ ന്യായം. വരും വര്‍ഷങ്ങളില്‍ പ്രധാനമായും നഗരങ്ങളില്‍ ഇ-സ്കൂട്ടറുകള്‍ കൈയടക്കും എന്നാണു പ്രതീക്ഷിക്കുന്നത്. 300-1000 പൌണ്ട് വരെയാണ് ഒരു സാധാരണ ഇ സ്കൂട്ടറിന്റെ വില. എന്നാല്‍ റോഡുകളില്‍ റൈഡ് ചെയ്യാന്‍ അനുവദിക്കുന്ന തീരുമാനം കൂടുതല്‍ റോഡപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് വിമര്‍ശനമുയരുന്നുണ്ട്.

Next Post

യുകെ: വിന്‍റ്ററിലെ രണ്ടാം ഘട്ട കൊറോണ ബാധ ഭയാനകമായിരിക്കുമെന്ന് ശാസ്ത്രഞ്ജര്‍; മരണം 120,000 കവിഞ്ഞേക്കും !

Wed Jul 15 , 2020
ലണ്ടന്‍: യുകെയില്‍ അടുത്ത വിന്‍റ്ററില്‍ വരാനിരിക്കുന്ന കൊറോണ ബാധ ഭയാനകമായിരിക്കുമെന്ന് ശാസ്ത്രഞ്ജര്‍. അടുത്ത ആറാഴ്ച കൊറോണ ബാധയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ കാലയളവില്‍ കൊറോണ വ്യാപനം തടയാന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ‘അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സി’ലെ 37 ഗവേഷകരാണ് ഇത് സംബന്ധമായ പഠനം നടത്തിയത്. രണ്ടാം ഘട്ട കൊറോണ ബാധ ഒന്നാം ഘട്ടത്തെക്കാള്‍ വിനാശകരമായിരിക്കും. 120,000 മരണം വരെ ഈ ഘട്ടത്തില്‍ സംഭവിക്കാം. […]

Breaking News

error: Content is protected !!