യുകെയില്‍ ഓരോ മിനിട്ടിലും 15 പാര്‍ക്കിംഗ് ടിക്കറ്റുകള്‍ ഇഷ്യു ചെയ്യുന്നുവെന്ന്; പ്രൈവറ്റ് കമ്പനികള്‍ പണം വാരുന്നു !

ലണ്ടന്‍: യുകെയില്‍ ഓരോ മിനുട്ടിലും പ്രൈവറ്റ് കമ്പനികള്‍ 15 പാര്‍ക്കിംഗ് ടിക്കറ്റുകള്‍ ഇഷ്യു ചെയ്യുന്നുണ്ടെന്ന് പഠനം. കഴിഞ്ഞ വര്ഷം 8.4 മില്ല്യന്‍ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ ആണ് പ്രൈവറ്റ് കമ്പനികള്‍ സ്വകാര്യ പാര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും ഈടാക്കിയത്. ഇതില്‍ കൂടുതലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള പാര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്ഷം 24 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്.

സാധാരണയായി 100 പൌണ്ട് ആണ് കമ്പനികള്‍ പ്രൈവറ്റ് കാര്‍ പാര്‍ക്കുകളില്‍ നിര്‍ത്തിയിടുന്നതിന് ഫൈന്‍ ഈടാക്കുന്നത്. നിശ്ചിത സമയത്തിലധികം പാര്‍ക്ക് ചെയ്യുമ്പോഴാണ് കൂടുതലായും ഫൈന്‍ ഈടാക്കുന്നത്. DVLA യില്‍ നിന്നും കാറുടമയുടെ വിശദ വിവരങ്ങള്‍ അറിഞ്ഞ ശേഷമാണ് കമ്പനികള്‍ പാര്‍ക്കിംഗ് ടിക്കറ്റ്‌ അയച്ചു കൊടുക്കുക. ഇങ്ങനെ വിവരങ്ങള്‍ അറിയാന്‍ പ്രൈവറ്റ് കമ്പനികള്‍ £2.50 DVLA ക്ക് നല്‍കും. 2010ല്‍ വെറും ഒരു മില്ല്യന്‍ ടിക്കറ്റ്‌ ഇഷ്യു ചെയ്ത സ്ഥാനത്താണ് ഇപ്പോള്‍ 8 മില്ല്യനിലധികം ടിക്കറ്റുകള്‍ ഇഷ്യു ചെയ്യുന്നത്.

RAC ഫൌണ്ടേഷന്‍ ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്. പ്രൈവറ്റ് പാര്‍ക്കിംഗ് കമ്പനികളെ നിയന്ത്രിക്കാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം സര്‍ ഗ്രെഗ് നൈറ്റ്‌ എം പി പാര്‍ലമെന്റില്‍ ഒരു ബില്‍ കൊണ്ട് വന്നെങ്കിലും, കമ്പനികളെ നിയന്ത്രിക്കാന്‍ ഇത് ഫലപ്രദമായിട്ടില്ല. വിവിധ ലോക്കല്‍ കൌണ്സിലുകള്‍ ഇഷ്യു ചെയ്യുന്ന പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പുറമെയാണ് പ്രൈവറ്റ് കമ്പനികള്‍ ഇഷ്യു ചെയ്യുന്ന ഈ കണക്കുകള്‍.

Next Post

ഒരാഴ്ചയായി ഒരൊറ്റ കൊറോണ മരണം പോലുമില്ല; സ്കോട്ട്ലാന്‍ഡ് കൊറോണ മോചിതമാകുന്നു !

Thu Jul 16 , 2020
എഡിന്‍ബറോ : കൊറോണ ബാധയില്‍ നിന്നും സ്കോട്ട്ലാന്‍ഡ് മോചനം നേടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സ്കോട്ട്ലാണ്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒരൊറ്റ കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ വെളിപ്പെടുത്തി. യുകെയുടെ മറ്റു ഭാഗങ്ങളില്‍ ഇപ്പോഴും കൊറോണ ബാധമൂലമുള്ള മരണം നടക്കുന്നുണ്ട്. ഇന്‍ഫക്ഷന്‍ നിരക്കും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. 2490 പേരാണ് ഇത് വരെ സ്കോട്ട്ലാണ്ടില്‍ കൊറോണ ബാധ മൂലം മരണപ്പെട്ടത്. 18,373 പേര്‍ ഇപ്പോള്‍ സ്കോട്ട്ലാണ്ടില്‍ കൊറോണ […]

You May Like

Breaking News

error: Content is protected !!