സ്വര്‍ണക്കടത്ത് കസ്റ്റംസിന് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള ഇന്‍ഫോര്‍മര്‍ പാരിതോഷികം കൂടുതല്‍ കൈപ്പറ്റുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

കൊണ്ടോട്ടി: ഗള്‍ഫില്‍നിന്നുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസിന് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള ഇന്‍ഫോര്‍മര്‍ പാരിതോഷികം കൂടുതല്‍ കൈപ്പറ്റുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കള്ളക്കടത്തു സംബന്ധിച്ച്‌ അറിയിക്കുന്നവരുടെ വിവരങ്ങള്‍ കസ്റ്റംസ് രഹസ്യമായിവയ്ക്കുന്നതിനപ്പുറം ഇവര്‍ക്ക് പിടികൂടുന്നതിന് കൃത്യമായി പാരിതോഷികവും നല്‍കുന്നുണ്ട്.

ഒരു കിലോ സ്വര്‍ണം പിടിച്ചാല്‍ അത് അറിയിച്ചവര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ലഭിക്കുന്നത്. പവന് 150 രൂപ നിരക്കിലാണ് നിലവില്‍ ഇന്‍ഫോര്‍മര്‍ക്ക് കസ്റ്റംസ് നല്‍കുന്നത്.
പാരിതോഷികം കൂടുതല്‍ വാങ്ങുന്നത് വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്.

2018ല്‍ 40 ലക്ഷം രൂപയാണ് കൃത്രിമായി സ്വര്‍ണം കൊണ്ടുവരുന്ന ആളെക്കുറിച്ച്‌ വിവരം നല്‍കിയതിന് ഇന്‍ഫോര്‍മാര്‍ കൈപ്പറ്റിയത്. ഇതില്‍ 25 ലക്ഷവും കൈപ്പറ്റിയത് സര്‍ക്കാര്‍ ജീവനക്കാരായിരുന്നു.

15 ലക്ഷം മാത്രമാണ് മറ്റുള്ളവര്‍ കൈപ്പറ്റിയത്. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ കൈപ്പറ്റിയത് 30 ലക്ഷത്തിന് മുകളിലാണ്. 2016-17 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വകാര്യ വ്യക്തികളും 23 ലക്ഷം രൂപ സര്‍ക്കാര്‍ ജീവനക്കാരും കൈപ്പറ്റി. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം 400 കിലോ സ്വര്‍ണമാണ് നാലു വിമാനത്താവളങ്ങളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്.

Next Post

സിബിഎസ്ഇ പരീക്ഷയിൽ സ്കൂളിന് മികച്ച വിജയം - ഇരട്ടി മധുരമായി പ്രിൻസിപ്പലിന് ഏഴരക്കോടി സമ്മാനവും

Thu Jul 16 , 2020
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ അജ്മാന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സപ്പലിന് ഭാഗ്യദേവതയുടെ കടാക്ഷം. 10 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ഏകദേശം ഏഴരക്കോടി രൂപ. പൂനെ സ്വദേശി മാലതി ദാസാണ് കോടി പതിയായത്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി അവര്‍ പറഞ്ഞു. വലിയ അനുഗ്രഹമാണ് ഉണ്ടായത്. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ആവശ്യമുള്ള […]

Breaking News

error: Content is protected !!