ഇശലുകള്‍ കഥ പറയുന്നു: എസ് എം കോയ- ഇശലുകളുടെ മാന്ത്രിക ശബ്ദം! (ഭാഗം 11)

ഫൈസല്‍ എളേറ്റില്‍

മാപ്പിളപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത് അതിൻ്റെ ഈണവും ചടുലതയും താളക്രമവും തന്നെയാണ്. വരികളേക്കാൾ ആലാപന സൗകുമാര്യം ആരേയും ആകർഷിക്കുമെന്നത് കൊണ്ടാണ് മലയാളികൾ ഒന്നടങ്കം ഈ ഈ ഞങ്ങളെ താലോലിക്കുന്നത്. മനോഹരമായ വരികൾ കൊണ്ടു മാത്രം അടിസ്ഥാനമായ പാട്ടു സംസ്കാത്തോട് നീതി പുലർത്താത്ത ഈണം ജനമനസ്സുകൾക്കിടയിൽ ഒരു ചലനവും ഉണ്ടാകില്ല-മാപ്പിളപ്പാട്ടിനെ സംബന്ധിച്ച് അതുകൊണ്ട് തന്നെ ഈണവും അവതരണവും വലിയ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. ഇവിടെയാണ് എസ് എം കോയ എന്ന പാട്ടുകാരൻ ചർച്ചയാവുന്നത്. പാടിയ പാട്ടുകളെല്ലാം ഈ പാട്ടു പാരമ്പര്യത്തിൻ്റെ കൃത്യമായ ശൈലിയിൽ ഒതുക്കി നിർത്തി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഇദ്ദേഹത്തിൻ്റെ സവിശേഷത. ഗ്രാമഫോൺ റിക്കാർഡുകളിൽ അദ്ദേഹം പാടി വെച്ച പാട്ടുകൾ കേൾക്കുമ്പോൾ ഇശലുകളുടെ വശ്യമാർന്ന മായാപ്രപഞ്ചത്തിലേക്കു അറിയാതെ ഓരോ ആസ്വാദകനും സഞ്ചരിച്ചിരിക്കും.

1901-ൽ ആണ് എസ്.എം കോയ യു ജനനം. ഒരു സാധാരണ കുടുംബത്തിൽ അബ്ദുറഹിമാൻ – ബിച്ചാമിന ദമ്പതികളുടെ മകനായി പിറന്ന അദ്ദേഹത്തിന് ചെറുപ്പം മുതൽ പ്രിയപ്പെട്ടത് പാട്ടുകൾ തന്നെയായിരുന്നു. വലിയ വിദ്യാഭ്യാസമൊന്നും നേടാനായില്ലെങ്കിലും പാട്ടിൻ്റെ ലോകത്ത് വലിയ സാമ്രാജ്യം താൻ അറിയാതെ തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.നല്ലളം ബീരാൻ കാ പോലെയുള്ളവരുമായുള്ള സൗഹൃദം ഇതിനേറെ സഹായിച്ചു.1936- മുതൽ തന്നെ ഗ്രാമഫോൺ റിക്കാർഡുകളിൽ പാടിത്തുടങ്ങി.നൂറിലധികം പാട്ടുകളാണ് ഇങ്ങനെ പാടാൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ സംഗീത വഴികൾ തിരിച്ചറിഞ്ഞവരിൽ എം.എസ് ബാബുരാജ് അടക്കമുള്ളവരുണ്ട്. കോഴിക്കോട്ടെ കല്യാണ വേദികളിലും മെഹ്ഫിലുകളിലും എസ് എം കോയ, ബാബുരാജ്, സി എ അബൂബക്കർ എന്നിവർ നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യർ അടക്കമുള്ള പല കവികളുടെയും പാട്ടുകൾ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്.

എസ് എമ്മിൻ്റെ പാട്ടുകൾ :- മാപ്പിളപ്പാട്ടെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന പല പാട്ടുകളും എസ്.എം കോയക്കയുടേതാണ്. ആരമ്പം തുളുമ്പും, തരണം പിതാവോരെ, അമ്പു റ്റൊരി മലയാളം, ബഹുമാനർ ഒരു നാളിൽ, ആനേ മദനപ്പൂ ,അടലിലതിപ്പോൾ, ഒരുത്തനായാൽ ഒരുത്തി വേണം, ചീട്ടുകളി കൊണ്ട്, കെട്ടിയ പെട്ടൊന്നിരിക്കെ, കൊഞ്ചി കൊഞ്ചിക്കളിക്കണ്ട, മലയാളത്തിലെ മങ്കകൾ, വിണ്ടൊരു .പൂമരം, അരിമുല്ലപ്പൂ മണം നല്ലോളെ തുടങ്ങിയവയെല്ലാം അദ്ദേഹം പാടിയ സൂപ്പർ ഹിറ്റുകളാണ്.ജി.ശങ്കരക്കുറുപ്പിൻ്റെ നിർദ്ദേശപ്രകാരമാണ് ‘ കുങ്കുമപ്പൊട്ടിട്ട് മുഖം ലങ്കിടും മയിലാളെ ‘ എന്ന പാട്ട് അദ്ദേഹം എഴുതിയതും പാടിയതും. പാടിയ പല പാട്ടുകളും എഴുതിയതും എസ് എം തന്നെയാണ്. ഓരോ രചനയുടെയും വിഷയം മനസ്സിലാക്കി കൃത്യമായ ഭാവത്തോടെ പാടാൻ കഴിയുന്ന അപൂർവ്യ ഗായകരിൽ ഒരാളാണ് അദ്ദേഹം. അതു കൊണ്ട് തന്നെ പുതിയ കാലത്തെ പാട്ടുകാർ എസ്.എം കോയയുടെ പാട്ടുകൾ നിർബന്ധമായും കേട്ടിരിക്കണമെന്ന് നിരൂപകർ പറയാറുണ്ട്. തൻ്റേതായ ഒരു ശൈലി പാട്ട് ലോകത്തിന് സമർപ്പിച്ച അദ്ദേഹത്തിൻ്റെ പാട്ടുകൾ അതു കൊണ്ട് തന്നെ ഇന്നും പുതിയ തലമുറ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പാടുന്ന പാട്ടുകൾക്കെല്ലാം സ്വന്തമായി ഈണവും നൽകിയ എസ് എം കോയ രണ്ട് സിനിമാഗാനങ്ങൾക്കു സംഗീത സംവിധാനവും നിർവ്വഹിച്ചു.(1961-ൽ പുറത്തിറങ്ങിയ കണ്ടം ബെച്ച കോട്ട് എന്ന സിനിമയിലെ ‘ബരണ്ടുള്ള, ‘ തന തന്താ ‘ എന്നീ ഗാനങ്ങൾ) കേരള സംഗീത നാടക അക്കാദമിയുടേതടക്കമുള്ളയുടെ ആദരവുകൾ ഏറ്റു വാങ്ങിയ അദ്ദേഹം 1975 ഫെബ്രുവരി 26-ന് നമ്മോടു വിടപറഞ്ഞു.

Next Post

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നിര്യാതനായി

Fri Jul 17 , 2020
മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സാം സാമുവേല്‍ (51) നിര്യാതനായി. പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയാണ്. കോവിഡ് ബാധിതനായി കഴിഞ്ഞ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി. ബഹ്റൈനിലെ പൊതു പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു സാം. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കവേയാണ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സാം […]

Breaking News