ഐ.ജി ശ്രീജിത്തിന്റെ ശബ്ദ സന്ദേശം മാനിപ്പുലേറ്റ് ചെയ്തതാണെന്ന് പത്രപ്രവര്‍ത്തകനായ എന്‍.കെ രവീന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പാലത്തായി കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ ശബ്ദ സന്ദേശം മാനിപ്പുലേറ്റ് ചെയ്തതാണെന്ന് പത്രപ്രവര്‍ത്തകനായ എന്‍.കെ രവീന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എവിടെ നിന്നോ വിളിക്കുന്ന ഏതോ മുഹമ്മദിനോട് ഇരുപത് മിനുട്ടോളം കേസന്വേഷണത്തില്‍ സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചതൊന്നുമല്ല അത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പോക്‌സോ ചുമത്താതിരിക്കുന്നതില്‍ പൊലീസിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട് എന്ന പൊതു സംസാരം രൂപപ്പെടുത്തി എടുക്കാനും പോക്‌സോ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കണം എന്ന പൊതുജനങ്ങളുട ആവശ്യത്തിന്റെ മുനയൊടിക്കാനും ബോധപൂര്‍വം ഐജി ശ്രീജിത്ത് മാനിപ്പുലേറ്റ് ചെയ്ത സംഭാഷണമാണെന്നും രവീന്ദ്രന്‍ കുറിപ്പില്‍ പറയുന്നു.

പാലത്തായി കേസില്‍ ഐ ജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സംഘപരിവാര്‍ കേന്ദ്രങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുകയും കേസില്‍ പോക്‌സോ ചുമത്താതിരിക്കാന്‍ ഉള്ള ന്യായങ്ങളായി പലരും അതിനെ കാണുകയും ചെയ്യുന്നുണ്ടല്ലോ.. ശ്രീജിത്തിന്റെ അതി ബുദ്ധി ഈ കേസിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറാന്‍ പോവുകയാണ്.
(ശ്രീജിത്ത് നടത്തിയ നിയമ ലംഘനത്തെ കുറിച്ച്‌ അവസാനം പറയാം)

ആ ശബ്ദ രേഖ ശ്രീജിത്തിന്റേത് തന്നെയാണ്, ഈ കേസുമായി ബന്ധപ്പെട്ടും ഇതിന് മുന്‍പ് മറ്റു കേസുകളുമായി ബന്ധപ്പെട്ടും നിരവധി തവണ ശ്രീജിത്തുമായി സംസാരിച്ചിട്ടുള്ള പലരും അത് ശ്രീജിത്തിന്റെ ശബ്ദം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്, ശ്രീജിത്ത് അത് തന്റെ ശബ്ദമല്ല എന്ന് അവകാശപ്പെട്ടിട്ടുമില്ല.

ശബ്ദരേഖ മാനിപ്പുലേറ്റഡ് ആണെന്ന് വിശ്വസിക്കാന്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. ഐജി റാങ്കില്‍ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എവിടെ നിന്നോ വിളിക്കുന്ന ഒരു മുഹമ്മദിനോട് ഇത്ര സംയമനത്തോടെ പതിനെട്ട് മിനുട്ടോളം കേസിനെ കുറിച്ച്‌ വിശദമായി സംസാരിക്കുന്നുണ്ട്. വിളിക്കുന്ന ആളുടെ പേരെന്താണെന്നും എവിടെ നിന്നാണ് വിളിക്കുന്നത് എന്നുമല്ലാതെ മറ്റൊരു വിവരവും ഐജി ശ്രീജിത്ത് ചോദിച്ച്‌ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം.

ഇതേ കേസിന്റെ വിവരങ്ങള്‍ അറിയാന്‍ പത്മരാജനെ അറസ്റ്റ് ചെയ്യുന്നതിന് ഞാന്‍ മുന്‍പ് പാനൂര്‍ സി ഐയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതിന്റെ ശബ്ദ രേഖ എന്റെ കൈവശമുണ്ട്. ഒരു സി ഐ പോലും സംസാരിക്കുന്നതിന് മുന്‍പ് എന്റെ വിവരങ്ങള്‍ മുഴുവന്‍ അന്വേഷിച്ച്‌ അറിഞ്ഞതിന് ശേഷം ആണ് ചോദ്യത്തിന് മറുപടി പറഞ്ഞത്, പല കാര്യങ്ങള്‍ ചോദിക്കുമ്ബോഴും ഇതൊന്നും വിളിക്കുന്നവരെ മുഴുവന്‍ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നും പൊലീസിന് മറ്റു ജോലികള്‍ ഉണ്ട് എന്നുമൊക്കെയായിരുന്നു മറുപടി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസിനെ കുറിച്ച്‌ അന്വേഷിച്ച്‌ വിളിക്കുന്നവരോടൊക്കെ ഇത്രയും വിശദമായി ‘കഥ പറയുന്നുണ്ടെങ്കില്‍’ തന്റെ ഭാഗവും പത്മരാജന്റെ ഭാഗവും ന്യായീകരിക്കാന്‍ ആണെന്ന് സുവ്യക്തമാണ്.

രണ്ട്, മുഹമ്മദ് എന്ന് പേര് പറഞ്ഞു വിളിക്കുന്ന വ്യക്തി ഈ കേസിനെ കുറിച്ച്‌ അറിയാന്‍ തന്നെ വിളിച്ചതാണോ എന്ന് ആ ഓഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കേള്‍ക്കുമ്ബോള്‍ ഏതൊരാള്‍ക്കും മനസിലാവും. ഐജി റാങ്കില്‍ ഉള്ള ഒരു ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിക്കാനും അത് റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും ഒക്കെ തയ്യാറാവുന്ന, കേസില്‍ പൊലീസിന് താല്പര്യങ്ങളുണ്ട് എന്നും പത്മരാജന് ജാമ്യം ലഭിച്ചത്ത് നീതിയല്ല എന്നും പിഞ്ചു കുട്ടി റേപ്പ് ചെയ്യപ്പെട്ട വിഷയമാണ് എന്നുമൊക്കെ മനസിലാക്കുന്ന ഒരാള്‍ ഒരിക്കലും സ്വയം റെക്കോര്‍ഡ് ചെയ്ത ഓഡിയോയില്‍ തന്റെ വാദങ്ങള്‍ക്ക് ഒട്ടും ഡോമിനന്‍സ് ഇല്ലാതായിപ്പോവുന്നതും പോലീസിനും പ്രതി പത്മരാജനും അനുകൂലമാവുന്നതും ഒന്നും നോക്കാതെ പ്രചരിപ്പിക്കാന്‍ തയ്യാറാവില്ല.

ഇനി അതും ചെയ്യും എന്ന് തന്നെ കരുതുക, മൂന്നാമത്തെ കാര്യം കൂടെ ശ്രദ്ധിക്കുക. ഐജിയോട് അന്വേഷിക്കാന്‍ വിളിക്കുന്ന മുഹമ്മദ് ആദ്യം കുറച്ച്‌ കാര്യങ്ങള്‍ അന്വേഷിക്കുന്നതല്ലാതെ പിന്നീട് ഒന്നും തന്നെ ചോദിക്കുന്നില്ല എന്നാല്‍ ഐജി ശ്രീജിത്ത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. (ആ ഓഡിയോ ക്ലിപ്പിലെ ഈ ഭാഗം ഒരു പ്രാവശ്യം കൂടെ കേട്ട് നോക്കുക) ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിക്കുന്ന ആളോട് അയാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നിട്ട് കൂടി വിവരങ്ങള്‍ അങ്ങോട്ട് പങ്കുവെക്കുകയാണ് ചെയ്യുന്നത്. (ഇടയ്ക്ക് വിളിക്കുന്നയാള്‍ അവിടെ തന്നെ ഇല്ലേ എന്ന് ഉറപ്പ് വരുത്തുകയും അയാള്‍ അതിന് കേള്‍ക്കുന്നുണ്ട് പറഞ്ഞോളൂ എന്ന് മറുപടി പറയുകയും ചെയ്യുന്നുണ്ട്) ഈ കാര്യം ഒന്ന് രണ്ട് തവണ കേള്‍ക്കുമ്ബോള്‍ തന്നെ മനസിലാവും ഈ ഫോണ്‍ സംഭാഷണം വിളിക്കുന്നയാള്‍ക്കല്ല പറയുന്ന ഐജിക്ക് വേണ്ടിയുള്ളതാണ് എന്ന്.

ഇത് ഐജി ശ്രീജിത്ത് ഒരാളെ ഉപയോഗിച്ച്‌ പ്രീ പ്ലാന്‍ ചെയ്ത് നടത്തിയ സംഭാഷണമാണ്. എവിടെ നിന്നോ വിളിക്കുന്ന ഏതോ മുഹമ്മദിനോട് ഇരുപത് മിനുട്ടോളം കേസന്വേഷണത്തില്‍ സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചതൊന്നുമല്ല അത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പോക്‌സോ ചുമത്താതിരിക്കുന്നതില്‍ പൊലീസിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട് എന്ന പൊതു സംസാരം രൂപപ്പെടുത്തി എടുക്കാനും പോക്‌സോ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കണം എന്ന പൊതുജനങ്ങളുട ആവശ്യത്തിന്റെ മുനയൊടിക്കാനും ബോധപൂര്‍വം ഐജി ശ്രീജിത്ത് മാനിപ്പുലേറ്റ് ചെയ്ത സംഭാഷണമാണ് സംഘ്പരിവാറുകാരും പിന്നീട് കുറേ നിഷ്‌കളങ്കരും വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഈ ഫോണ്‍ സംഭാഷണം നടന്നിട്ടുള്ളത് ഐജിയുടെ മൊബൈല്‍ ഉപയോഗിച്ചാണോ അതോ മറ്റാരുടെയെങ്കിലും മൊബൈല്‍ ഉപയോഗിച്ചാണോ എന്നറിയില്ല. സംഭാഷണം റെക്കോര്‍ഡ് ചെയ്തത് ഐജിയുടെ ഫോണില്‍ ആണോ അതോ അതിന് വേണ്ടി ഉപയോഗപ്പെടുത്തിയ ആളുടെ ഫോണില്‍ ആണോ എന്നും അറിയില്ല. വിളിക്കുന്ന മുഹമ്മദ് എന്ന പേര് പറയുന്ന ആള്‍ (ആ പേരൊന്നും ശരിയാവാന്‍ സാധ്യതയെ ഇല്ല) പോലീസില്‍ തന്നെയുള്ള ആരെങ്കിലുമാണോ അതോ ഐജി കണ്ടെത്തിയ ആരെങ്കിലുമാണോ എന്നും അറിയില്ല. ഇത്രയും കാര്യങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തേണ്ടതായുണ്ട്. ഐജിയുടെ ഫോണ്‍ കോള്‍ അന്വേഷണ വിധേയമാക്കുക.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സാമാന്യ യുക്തി വെച്ച്‌ മാത്രം മനസിലാക്കേണ്ട ഒന്നാണ്, നിഷ്‌കളങ്കര്‍ക്ക് ഐജി ശ്രീജിത്ത് ‘പത്മരാജനെതിരെ തെളിവില്ല ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും’ എന്ന് പറയുന്നത് കേട്ട് അയ്യോ പാവം പോലീസ് എന്ത് ചെയ്യാനാണ് എന്ന് കരുതാം. അല്ലെങ്കില്‍ ശ്രീജിത്ത് പറയുന്നത് പോലെ കുട്ടിയുടെ മൊഴിയിലെ വൈരുധ്യം കൊണ്ടാണ് പോക്‌സോ ചുമത്താതിരുന്നത് എന്ന് കണ്ണടച്ച്‌ വിശ്വസിക്കാം. പോക്‌സോ കേസില്‍ കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടാവുന്നത് ഒരു പ്രശ്‌നമേ അല്ല. കേസിന്റെ നിയമവശങ്ങള്‍ അറിയാത്തവര്‍ വെറുതെ ഒന്ന് ഓടിച്ചു നോക്കുകയെങ്കിലും വേണം. കുട്ടികളുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടാവാമെന്നത് വളരെ സ്വാഭാവികമായ ഒന്നായി പോക്‌സോ പാരികഗണിക്കുന്നുണ്ട്. എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു റേപ്പിനെ കുറിച്ച്‌ അപരിചിതരായ ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്ബോള്‍, നിരന്തരം അതിനെ കുറിച്ച്‌ സംസാരിക്കേണ്ടി വരുമ്ബോള്‍ അതിന്റെ ട്രോമ അനുഭവിച്ചയ്ക്കഴിഞ്ഞ അല്ലെങ്കില്‍ അനുഭവിക്കുന്ന കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആണ് കുട്ടി ട്രെയിനിഡ് ആണെന്ന് സംശയിക്കേണ്ടി വരുന്നത്.

Next Post

ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Sun Jul 19 , 2020
കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുന്നാസര്‍ മുസ്‌ല്യാര്‍ (52) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 25 വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന നാസര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാളെ നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് തുടര്‍ന്ന് ജിദ്ദ മഹ്ജര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. ഭാര്യ: പി എന്‍ നസീമ. (പടിഞ്ഞാറ്റുമുറി). മക്കള്‍: അഹദ് (ജിദ്ദ), മുര്‍ഷിദ്, മാജിദ്, സാബിത്ത്, മുര്‍ഷിദ. മരുമക്കള്‍: […]

Breaking News

error: Content is protected !!