യുകെയില്‍ കൊറോണ നാശം വിതച്ച് കൂടുതല്‍ നഗരങ്ങളും പട്ടണങ്ങളും ; ലെസ്റ്ററിന് അല്പം ആശ്വസിക്കാം !

ലണ്ടന്‍ : കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കൊറോണ ബാധ നിരക്ക് ഏറ്റവും ഉയര്‍ന്ന നഗരങ്ങളുടെയും പട്ടണങ്ങളുടെയും ലിസ്റ്റ് ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തു വിട്ടു. ജൂലൈ 11 മുതല്‍ 18 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓരോ ഒരു ലക്ഷം ജനസംഖ്യയിലും എത്ര പേര്‍ക്ക് കൊറോണ ബാധയെറ്റുവെന്ന അടിസ്ഥാനത്തിലാണ് ഈ ഡാറ്റകള്‍ ശേഖരിച്ചിരിക്കുന്നത്‌.

വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണില്‍ ആണ് കഴിഞ്ഞാഴ്ച ഏറ്റവും വലിയ വര്‍ധനവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ നിരക്ക് 48 ല്‍ നിന്നും 79 ആയി ഒറ്റയടിക്ക് ഉയര്‍ന്നു. ഇവിടെ മൊത്തം 117 കേസുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൌണില്‍ ഉള്ള ലെസ്റ്ററിന് അല്പം ആശ്വസിക്കാം. കൊറോണ ബാധ നിരക്ക് 125 ല്‍ നിന്നും 74 ആയി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളില്‍ ലെസ്റ്ററില്‍ ലോക്ക് ഡൌണ്‍ ലഘൂകരിക്കാന്‍ സാധ്യതയേറി.

ഓഡ്‌ബി, റോഷ്ഡയല്‍, ബ്രാഡ്ഫോര്‍ഡ്, നോര്‍ത്താംപ്ട്ടന്‍, ലൂട്ടന്‍, പീറ്റര്‍ബറോ, മാഞ്ചെസ്റ്റര്‍, ബര്‍മിംഗ്ഹാം തുടങ്ങിയ ഇടങ്ങളില്‍ കൊറോണ ബാധയില്‍ ഈയിടെയായി കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കൊറോണ ബാധ നിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് പ്രാദേശിക ലോക്ക് ഡൌണ്‍ നടപ്പാക്കുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം.

Next Post

യുകെ: 9 ലക്ഷത്തോളം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പള വര്‍ധന; കൈയടി നേടി ചാന്‍സലര്‍ ഋഷി സുനാക് !

Wed Jul 22 , 2020
ലണ്ടന്‍: യുകെയില്‍ 9 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കുമെന്ന് ചാന്‍സലര്‍ ഋഷി സുനാക്. 1 മുതല്‍ 3 ശതമാനം വരെയാണ് ശമ്പള വര്‍ധന. പട്ടാളക്കാര്‍ തുടങ്ങി ടീച്ചര്‍മാര്‍ വരെയുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. സാധാരണ പണപ്പെരുപ്പത്തിന്റെ തോതനുസരിച്ചാണ് ശമ്പളം വര്‍ധിപ്പിക്കുന്നതെങ്കില്‍, ഇത്തവണ ഇന്‍ഫ്ലെഷനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ശമ്പള വര്‍ധന. ടീച്ചര്‍മാര്‍ക്ക് 3.1 ശതമാനം വര്‍ധന ലഭിക്കുമ്പോള്‍ 2.8 ശതമാനമാണ് NHS […]

Breaking News

error: Content is protected !!