കൊറോണയുടെ മറവില്‍ സ്കോട്ടിഷ് വിഘടനവാദം ശക്തിയാര്‍ജിക്കുന്നു !

ലണ്ടന്‍ : കൊറോണ വൈറസ് ലോകം മുഴുവന്‍ മരണം വിതച്ച് മുന്നേറുമ്പോള്‍ ബ്രിട്ടനില്‍ മറ്റൊരു നാശം കൂടി കൊറോണ വൈറസ് വിതക്കാന്‍ തുടങ്ങിയിരിക്കുന്നു. യുകെയുടെ രാഷ്ട്രീയ ഐക്യത്തിന് വരെ വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് ഇപ്പോള്‍ ഈ വൈറസിന്റെ ദു:സ്വാധീനം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിലെ പ്രശ്നങ്ങളില്‍ തുടങ്ങി ഇംഗ്ലണ്ടിനും സ്കോട്ട്ലാണ്ടിനും ഇടയില്‍ അതിര്‍ത്തി ചെക്കിംഗ് വരെ ആരംഭിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

ബ്രക്സിറ്റ് ബില്‍ പാസ്സായത്‌ മുതല്‍ യുകെയിലെ ഇരു ‘രാജ്യ’ങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.എന്നാല്‍ ബ്രക്സിന്റ്റിനെ അനുകൂലിച്ച ഇംഗ്ലണ്ടിലെ ജനങ്ങളും എതിര്‍ത്ത സ്കോട്ട്ലാണ്ടിലെ ജനങ്ങളും തമ്മില്‍ ഉടലെടുത്ത ഭിന്നത ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. കൊറോണ ബാധയും അത് മൂലമുള്ള കൂട്ടമരണങ്ങളും ഇംഗ്ലണ്ടില്‍ അനുസ്യൂതം തുടരുമ്പോള്‍ കഴിഞ്ഞ ആഴ്ച സ്കോട്ട്ലാന്‍ഡില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്കോട്ടിഷ് സ്വതന്ത്ര വാദിയായ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ട്രജന്റെ ജനസമ്മതി കുത്തനെ കൂടുകയും ചെയ്തു.

ഇതിനിടെയാണ് ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്കും മറ്റും കൊറോണ ടെസ്റ്റ്‌ നിര്‍ബന്ധമാക്കാന്‍ സ്കോട്ടിഷ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2016 സ്കോട്ടിഷ് റഫരണ്ട സമയത്ത് ഇംഗ്ലണ്ടുമായുള്ള യൂണിയനെ പിന്ച്ചുനച്ചവര്‍ പോലും ഇപ്പോള്‍ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈയിടെ നടത്തിയ പോള്‍ അനുസരിച്ച് 56 പേര്‍ സ്വാതന്ത്യ സ്കൊട്ട്ലാണ്ടിനെ അനുകൂലിക്കുന്നവരാണ്.

Next Post

മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

Sat Jul 25 , 2020
അബുദാബി: മലയാളി ദമ്ബതികളെ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്ബ് ഫ്ലോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരാണ് മരിച്ചത്. മകന്‍: സുഹൈല്‍ ജനാര്‍ദ്ദനന്‍ (എന്‍ജിനീയര്‍, എച്ച്‌.പി. ബാംഗ്ലൂര്‍). പരേതനായ സിദ്ധാര്‍ഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാര്‍ദ്ദനന്‍. കെ.ടി. ഭാസ്കരന്‍ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ. പട്ടേരി സിദ്ധാര്‍ഥന്‍, പുന്നത്ത് സരസ എന്നിവരാണ് ജനാര്‍ദ്ദനന്റെ മാതാപിതാക്കള്‍. പുണ്യവതി സ്വാമിനാഥന്‍, നിഷി […]

Breaking News