യുകെ : ‘കൊറോണ വൈറസ് ടാക്സ് ബ്രേക്ക്‌’ തട്ടിപ്പ് : വിദ്യാര്‍ഥി അറസ്റ്റില്‍ !

ലണ്ടന്‍ : കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ യുകെ നിവാസികള്‍ക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ ടാക്സ് ബ്രേക്ക്‌ നല്‍കുന്നുവെന്ന് പ്രചരിപ്പിച്ചതിന് ചുക്കാന്‍ പിടിച്ച കേസില്‍ 20 കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍. വാട്സ്ആപ് വഴിയാണ് പ്രധാനമായും ഈ പ്രചാരണം നടത്തിയത്. ടാക്സ് ബ്രേക്ക്‌ നല്‍കാനെന്ന വ്യാജേന ആളുകളുടെ ബാങ്ക് ഡീറ്റയില്‍സ് കരസ്ഥമാക്കി, പിന്നീട് ഈ ഡേറ്റ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയാണ് ഇയാള്‍ ചെയ്തിരുന്നത് .

ലണ്ടനിലെ കാംഡന്‍ സ്വദേശിയായ മുഹമ്മദ്‌ ഖാന്‍ ആണ് പോലിസ് കസ്റ്റഡിയിലുള്ളത്. ലണ്ടന്‍ ക്വീന്‍ മേരി യുണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. 2017 മുതല്‍ വിവിധ ഓണ്‍ലൈന്‍ സ്കാമ്മുകല്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. HMRC മെസ്സേജുകളോട് സാമ്യമുള്ള രീതിയിലാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത്.

ആയിരക്കണക്കിനാളുകള്‍ ഇയാളുടെ സന്ദേശം സ്വീകരിച്ചു ബാങ്ക് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇയാള്‍ ഇതെല്ലാം പിന്നീട് ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു പതിവ്.

Next Post

ഇശലുകള്‍ കഥ പറയുന്നു: 'എം.പി ഉമ്മർ കുട്ടി; അകാലത്തിൽ പൊലിഞ്ഞ ഇശൽ താരകം' (ഭാഗം 12)

Sun Jul 26 , 2020
-ഫൈസല്‍ എളേറ്റില്‍- മാപ്പിളപ്പാട്ടിൻ്റെ സൗരഭ്യം പരത്തി ഒട്ടേറെ ആസ്വാദകരെ സൃഷ്ടിച്ച് ഇശലിൻ്റെ ലോകത്ത് തൻ്റേതായ സ്ഥാനമുറപ്പിച്ച എം.പി ഉമ്മർ കുട്ടിയുടെ പാട്ടുകൾ പൂതിയ തലമുറയും ഏറ്റെടുത്തവ തന്നെയാണ്. പാട്ടുകളും ഗായക സംഘവുമായി തിളങ്ങി നിന്ന കാലത്ത് ഏവരെയും ഞെട്ടിച്ച വിയോഗമായിരുന്നു അദ്ദേഹത്തിൻ്റേത്. പാടിയ പാട്ടുകളെല്ലാം അത്രക്കു ജനകീയമാക്കുന്നതിനുള്ള മാസ്മരികത അദ്ദേഹത്തിനു വശമുണ്ടായിരുന്നു. തലശ്ശേരിയിലെ ഒരു സാധാരണ കച്ചവടക്കാരനായിരുന്ന യു.വി.അസ്സുവിൻ്റെയും കുത്താനുവിൻ്റെ യും മകനായി ജനിച്ച ഉമ്മർ കുട്ടിക്ക് പാട്ടും സുഹൃത്തുക്കളും […]

You May Like

Breaking News