MMCWA ഈദ് സംഗമം ജൂലൈ 31ന് വെള്ളിയാഴ്ച 4 മണിക്ക്; സൂം സംഗമത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം!

യുകെയിലെ മലയാളി കൂട്ടായ്മ MMCWA ഓൺലൈൻ സാധ്യത ഉപയോഗിച്ച് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ബലി പെരുന്നാൾ ദിനമായ ജൂലൈ 31 നു വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതലാണ് പരിപാടി തുടങ്ങുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ തുടങ്ങുന്ന ഈ ഓൺലൈൻ ആഘോഷത്തിൽ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ ആബിദ് കണ്ണൂർ തന്റെ പ്രിയപ്പെട്ട പാട്ടുകളുമായി പങ്കെടുക്കുന്നു. കൂടാതെ മാപ്പിളപ്പാട്ടുകളുമായി യുകെയിലെ വിവിധ ഗായകരും ഉണ്ടായിരിക്കുന്നതാണ്. ഈ കോവിഡ് കാലഘട്ടത്തിൽ നിയന്ത്രണങ്ങൾ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാവര്ക്കും ഒത്തു കൂടി ഈദ് ആശംസകൾ കൈമാറാനും സന്തോഷകരമായ കുറെ നിമിഷങ്ങൾ പങ്കിടുവാനും വേണ്ടി MMCWA ഒരുക്കുന്ന ഈ പരിപാടിയിൽ കുടുംബസമേതം എലാവരും പങ്കെടുക്കണമെന്ന് MMCWA മാനേജ്‌മന്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://us02web.zoom.us/j/83200360326

Next Post

റിയാദില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Fri Jul 31 , 2020
റിയാദില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു.മലപ്പുറം പാങ്ങ് അയ്യത്ത് പറമ്ബ് സ്വദേശി കാരാട്ട് പറമ്ബന്‍ കുഞ്ഞി മൊയ്‌ദീന്‍ (55) ആണ് മരിച്ചത്​. കോവിഡ് ബാധിച്ച്‌ അല്‍ഖര്‍ജ് കിങ്​ ഖാലിദ് ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു. പച്ചക്കറി മാര്‍ക്കറ്റില്‍ ജീവനക്കാരനായ ഇദ്ദേഹം അഞ്ചു വര്‍ഷമായി സൗദിയിലുണ്ട്​. മൂന്നു വര്‍ഷം മുമ്ബാണ് അവസാനം നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞറമു. മാതാവ്: സൈനബ. ഭാര്യ: ഖദീജ.

Breaking News