‘സമീക്ഷ’ ലണ്ടന്‍- വെംബ്ലി ബ്രാഞ്ചിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

യുകെയിലെ ഇടതുപക്ഷ കൂട്ടായ്മയായ സമീക്ഷ-യുകെ യുടെ വെംബ്ലി ബ്രാഞ്ച് യോഗം 23/07/2020ന് സൂം മീറ്റിംഗിലൂടെ നടന്നു.  യോഗത്തിൽ പന്ത്രണ്ടോളം ഇടതുപക്ഷ പ്രവര്‍ത്തകര്‍ പങ്കെടുത്തു. യോഗത്തിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് സമീക്ഷ-യുകെ യുടെ ദേശിയ വൈസ് പ്രസിഡണ്ട്‌ സഖാവ് ബേബി പ്രസാദ് വിശദീകരിച്ചു. വെംബ്ലി ബ്രാഞ്ചിന്റെ ഭാവി പരിപാടികളെ കുറിച്ച് സഗാവ് അബ്ദുൽ മജീദ് സംസാരിച്ചു.  

യോഗത്തിൽ സംഘടനയുടെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഫൈസൽ നാലകത്ത് (പ്രസിഡന്റ് ),  മുസ്തഫ വിപി (വൈസ് പ്രസിഡന്റ് ),  ജമാൽ വെംബ്ലി (സെക്രട്ടറി ),  അബ്ദുൽ ലത്തീഫ് (ജോയിന്റ് സെക്രട്ടറി ),  സലിം ചാലിയത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
 
യോഗത്തിൽ ശംസുദ്ധീൻ പള്ളിപ്പുറം, രാജൻ കൊല്ലം, ശംസുദ്ധീൻ തേക്കുംകാട്ടിൽ, അബ്ദുൽ റസാഖ് പയ്യന്നൂർ, റംഷീദ് വടക്കേകാട്, ആരിഫ് ലൂട്ടൻ, ആശിഷ് എന്നിവർ സംസാരിച്ചു. 

Next Post

ബ്രിട്ടൻ കെ.എം.സി.സി യുടെ പ്രവർത്തനം മാതൃകാപരം: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

Sun Jul 26 , 2020
ലണ്ടൻ : ബ്രിട്ടൻ കെ. എം. സി. സി യുടെ രാഷ്ട്രീയ ,സാമൂഹിക, ചാരിറ്റി ഇടപെടലുകൾ പ്രത്യേകിച്ച്‌ കോവിഡ്‌ കാലയളവിൽ ചെയ്ത സാമൂഹിക സേവനങ്ങൾ തികച്ചും മാതൃകാപരമായിരുന്നുവെന്ന് ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ബ്രിട്ടൻ കെ. എം. സി.സി യുടെ വാർഷിക കൗൺസിൽ മീറ്റ്‌ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഓൺലൈനിൽ സംഘടിപ്പിക്കപ്പെട്ട കൗൺസിൽ മീറ്റിൽ ‌ മിക്ക കൌണ്‍സിലര്‍മാരും പങ്കെടുത്തു. 2020 – 2023 വർഷത്തേക്കുള്ള പുതിയ […]

Breaking News

error: Content is protected !!