ബ്രിട്ടൻ കെ.എം.സി.സി യുടെ പ്രവർത്തനം മാതൃകാപരം: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

ലണ്ടൻ : ബ്രിട്ടൻ കെ. എം. സി. സി യുടെ രാഷ്ട്രീയ ,സാമൂഹിക, ചാരിറ്റി ഇടപെടലുകൾ പ്രത്യേകിച്ച്‌ കോവിഡ്‌ കാലയളവിൽ ചെയ്ത സാമൂഹിക സേവനങ്ങൾ തികച്ചും മാതൃകാപരമായിരുന്നുവെന്ന് ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ബ്രിട്ടൻ കെ. എം. സി.സി യുടെ വാർഷിക കൗൺസിൽ മീറ്റ്‌ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഓൺലൈനിൽ സംഘടിപ്പിക്കപ്പെട്ട കൗൺസിൽ മീറ്റിൽ ‌ മിക്ക കൌണ്‍സിലര്‍മാരും പങ്കെടുത്തു.

2020 – 2023 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ നേതൃത്വം നൽകി. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം. എൽ. എ കൗൺസിൽ മീറ്റിൽ ആശംസയർപ്പിച്ചു സംസാരിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡണ്ട്‌: അസ്സൈനാർ കുന്നുമ്മൽ
വൈ: പ്രസിഡണ്ട്‌: സുബൈർ കവ്വായി, സലാം പൂഴിത്തറ, അഹമദ്‌ അരീക്കോട്‌.
ജനറൽ സെക്രട്ടറി: സഫീർ എൻ. കെ
ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി: അർഷാദ്‌ കണ്ണൂർ
സെക്രട്ടറിമാർ: അഷറഫ്‌ -പി.പി വടകര,സുബൈർ കോട്ടക്കൽ,നൗഫൽ കണ്ണൂർ.
ട്രഷറർ : നുജൂം ഇരീലോട്ട്‌.
മീഡിയാ കോർഡിനേറ്റർ: മെഹബൂബ്‌ കൊടിപ്പൊയിൽ

എക്സിക്യൂട്ടീവ് മെമ്പർമാറായി ഷാജഹാൻ പുളിക്കൽ, സൈതലവി പുതുപ്പറമ്പിൽ , മുസ്തഫ ഒതായപ്പുറത് , മൂതസിർ കൊളകൊക്കോൻ, സാദിക്ക് പനക്കാട്ടിൽ , ഉസ്മാൻ മാനന്തവാടി , ശറഫുദ്ധീൻ ലെസ്‌റ്റെർ , റജീസ് ചുണ്ടൻറ്റവിട , സാജിദ് പി എ , ഷുഹൈബ് അത്തോളി , സദക്കത്തുള്ള കാസർകോഡ് , ജൗഹർ മുനവർ , റംഷീദ് കല്ലൂരാവി, മുഹ്‌സിൻ തോട്ടുങ്ങൽ എന്നിവരുൾപ്പെടുന്ന 25 അംഗ കമ്മിറ്റി യെയും തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ്‌ചെയർമാനായി കരീം മാസ്റ്റർ മേമുണ്ടയെയും വൈസ് ചെയർമാനായി ഡോ. ഇജാസ് മാഞ്ചസ്റ്ററിനെയും തെരഞ്ഞെടുത്തു.

ബോർഡ്‌ മെമ്പർമാറായി യൂസുഫ് ഹാജി, മുഹമ്മദ്‌ ഈസ്റ്റ്‌ ഹാം, മുഹമ്മദ്‌ അലി ചങ്ങരംകുളം, മൊയ്‌ദീൻ കുട്ടി തൗക്കൻ , മുസ്തഫ കണ്ണൂർ, അബ്ദുള്ള സി എച്ച്, മൊയ്‌ദീൻ കുട്ടി ഈലിങ്, സൈദലവി പാണക്കാട്ടിൽ, ഹസ്സൻ ഊരകം വെങ്കുളം, ഷഫീഖ് കൊയിലാണ്ടി, സൈദലവി പരപ്പനങ്ങാടി എന്നീ ഭാരവാഹികളുൾപ്പെടുന്ന 13 അംഗ അഡ്വൈസറി ബോർഡിനെയും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ അസ്സൈനാർ കുന്നുമ്മൽ അദ്ധ്യക്ഷം വഹിച്ചു.
സഫീർ എൻ. കെ സ്വാഗതവും അർഷാദ്‌ കണ്ണൂർ നന്ദിയും പറഞ്ഞു.

Next Post

പൗരത്വ നിയമ ഭേദഗതി (സി.എ.എ) പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ നിരവധി റോഹിംഗ്യന്‍, അഫ്ഗാന്‍ മുസ്‌ലിംകള്‍ കിസ്ത്രുമതം സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Mon Jul 27 , 2020
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ നിരവധി റോഹിംഗ്യന്‍, അഫ്ഗാന്‍ മുസ്‌ലിംകള്‍ കിസ്ത്രുമതം സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 25 സംഭവങ്ങള്‍ നടന്നതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റ് സി.എ.എ പാസാക്കിയതിനു ശേഷം നിരവധി അഫ്ഗാന്‍ മുസ്‌ലിംകള്‍ ഇത്തരത്തില്‍ മതം മാറാന്‍ തയ്യാറായതായി സൗത്ത് ഡല്‍ഹിയില്‍ അഫ്ഗാന്‍ ചര്‍ച്ചിലെത്തിയ ആബിദ് അഹമ്മദ് മാക്‌സ്വെല്‍ എന്നയാള്‍ വെളിപ്പെടുത്തി. പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മതം മാറുകയല്ലാതെ […]

You May Like

Breaking News

error: Content is protected !!