യുകെ: ഹോളിഡെ കഴിഞ്ഞെത്തുന്ന ജോലിക്കാര്‍ക്ക് കോറന്‍റ്റയ്ന്‍ ചെയ്യാന്‍ രണ്ടാഴ്ച സമയം നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍; അസംതൃപ്തി പ്രകടിപ്പിച്ച് കമ്പനികള്‍ !

ലണ്ടന്‍ : സ്പയിനില്‍ നിന്നും ഹോളിഡെ കഴിഞ്ഞെത്തുന്ന ജോലിക്കാര്‍ക്ക് കോറന്‍റ്റയ്ന്‍ ചെയ്യാന്‍ ആവശ്യത്തിനു സമയം നല്‍കണമെന്ന് യുകെയിലെ തൊഴില്‍ദാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോറന്‍റ്റയ്ന്‍ന്‍റെ ഭാഗമായി 14 ദിവസം കൂടി ലീവ് എടുക്കുന്ന ജോലിക്കാരോട് പ്രതികാര നടപടികള്‍ അരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ആണ് ഇക്കാര്യം അറിയിച്ചത്. സ്പയിനില്‍ രണ്ടാം ഘട്ട കൊറോണ ബാധ വ്യാപകമായതിനെ തുടര്‍ന്ന് ഹോളിഡെ കഴിഞ്ഞെത്തുന്നവരോട് കോറന്‍റ്റയ്ന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. “കോറന്‍റ്റയ്ന്‍ ചെയ്യുന്ന യാത്രക്കാര്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോറന്‍റ്റയ്ന്‍ ചെയ്യാത്തവരുടെ മേല്‍ ആയിരം പൌണ്ട് ഫൈന്‍ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സ്, സ്പയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് വരെ കോറന്‍റ്റയ്ന്‍ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഈയിടെ സ്പയിനില്‍ രണ്ടാം ഘട്ട കൊറോണ ബാധ വ്യാപകമായതിനെ തുടര്‍ന്ന്, അവിടെ നിന്നും ഹോളിഡെ കഴിഞ്ഞെത്തുന്നവരോട് കോറന്‍റ്റയ്ന്‍ ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ സ്പയിനില്‍ നിന്നുമെത്തുന്നവര്‍ക്ക് നല്‍കുന്ന ആനുകൂല്യം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം.

അനുവദിച്ച ഹോളിഡെക്ക് ശേഷം ജോലിക്ക് ഹാജരാക്കാത്ത ജോലിക്കാരെ ലെ ഓഫ്‌ ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് വിവിധ കമ്പനികള്‍ ഈയിടെ തുടക്കമിട്ടിരുന്നു. എന്നാല്‍ ജോലിക്കാരുടെ തൊഴില്‍ കമ്പനികള്‍ സംരക്ഷിക്കണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പുറമെ കമ്പനികള്‍ ഈ ജോലിക്കാര്‍ക്ക് ഓരോ ആഴ്ചയും 95 പൌണ്ട് സിക്ക് പേയും നല്‍കണം.

Next Post

ഫ്രാന്‍സ് വീണ്ടും ലോക്ക് ഡൌണിലേക്ക് ; മുന്നറിയിപ്പുമായി പ്രധാന മന്ത്രി ജീന്‍ കാര്‍ട്ടക്സ് !

Mon Jul 27 , 2020
കൊറോണ വൈറസ് ബാധ വീണ്ടും വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് മറ്റൊരു ലോക്ക് ഡൌണിലേക്ക് നീങ്ങുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാര്‍ട്ടക്സ് ആണ് ലോക്ക് ഡൌണ്‍ സംബന്ധമായ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ രാജവ്യാപകമായി ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന് പകരം പ്രാദേശിക ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതകളും ആരായുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രിട്ടനില്‍ നിന്നും വ്യത്യസ്തമായി പ്രാദേശിക ലോക്ക് ഡൌണ്‍ സിസ്റ്റം ഫ്രാന്‍സില്‍ ഇത് വരെ പരീക്ഷിച്ചിട്ടില്ല. യുകെയില്‍ ലെസ്റ്റര്‍ അടക്കമുള്ള […]

Breaking News