കൊറോണ വ്യാപനം വീണ്ടും : ഹോളിഡെ ക്യാന്‍സല്‍ ചെയ്യാന്‍ ടൂറിസ്റ്റുകളോട് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശം !

ലണ്ടന്‍ : വിവിധ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പുതിയ കോറന്‍റ്റയന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ യാത്രകള്‍ ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളോട് നിര്‍ദേശിച്ചു. സ്പയിനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ കോറന്‍റ്റയന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശനിയാഴ്ച്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ സ്പാനിഷ് അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. സ്പെയിനിലെ പുതിയ കൊറോണ വ്യാപനം കേവലം പ്രാദേശികമാണെന്നാണ് സ്പാനിഷ് അധികൃതരുടെ നിലപാട്.

എന്നാല്‍ സ്പെയിനിലേതിനു സമാനമായ കോറന്‍റ്റയന്‍ രീതികള്‍ മറ്റു യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നടപ്പാക്കുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ഹെലന്‍ വാറ്റ്ലി സൂചിപ്പിച്ചു. ഹെല്‍ത്ത് മിനിസ്ട്രിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി യാത്രക്കാരോട് നിര്‍ദേശിച്ചു. ജെറ്റ്-2 അടക്കമുള്ള വിമാന കമ്പനികള്‍ സ്പെയിനിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ റദ്ദ് ആക്കിയിരുന്നു.

എന്നാല്‍ ഫ്രാന്‍സും ബെല്ജിയവും ജര്‍മനിയും അടക്കമുള്ള യുറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കരുതലോടെയുള്ള കോറന്‍റ്റയന്‍ നിയന്ത്രണങ്ങള്‍ ആണ് സ്പെയിനില്‍ നിന്നുള്ള യാത്രക്കാരോട് സ്വീകരിക്കുന്നത്. സ്പെയിനിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ രാജ്യങ്ങള്‍ കോറന്‍റ്റയന്‍ നടപ്പാക്കുന്നത്.

Next Post

വിഷാദ തീരങ്ങളിൽ തനിയെ..

Tue Jul 28 , 2020
-അഡ്വ.ടി.പി.എ. നസീര്‍- ലോക് ഡൗൺ പ്രഖ്യാപിച്ചത് എസ്. എസ്.എൽ. സി.പരീക്ഷക്കിടയിലാണ്. നടന്ന ഏഴു പരീക്ഷകളും എഴുതിയ അഭിലാഷ് പഠിക്കാൻ മിടുക്കനായിരുന്നു. പക്ഷേ രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് അഭിലാഷ് ആർക്കുമറിയാത്ത കാരണങ്ങളാൽ ജീവിതമവസാനിപ്പിച്ച്  ബന്ധങ്ങളുടെ പുസ്തകം മടക്കി വെക്കുകയായിരുന്നു. മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം എസ്.എസ്.എൽ.സി. റിസൽട്ട് വന്നപ്പോൾ എഴുതിയ ഏഴു പരീക്ഷകളിലും അഭിലാഷിന് എ പ്ലസ് കിട്ടിയിരുന്നു.  ലക്ഷ്യബോധവും പഠന മികവും പുലർത്തിയ അഭിലാഷ് എന്തിനായിരിക്കും ആത്മഹത്യ ചെയ്തത്? […]

Breaking News

error: Content is protected !!