യുകെയില്‍ വളര്‍ത്തു പൂച്ചക്ക് കൊറോണ ബാധ; മൃഗയുടമകള്‍ ആശങ്കയുടെ മുനയില്‍ !

ലണ്ടന്‍ : യുകെയില്‍ വളര്‍ത്തു പൂച്ചക്ക് ഉടമയില്‍ നിന്നും കൊറോണ വൈറസ് ബാധയേറ്റു. ഇതോടെ യുകെയില്‍ കൊറോണ ബാധയേറ്റ ആദ്യത്തെ മൃഗമായി ഈ വളര്‍ത്തു പൂച്ച മാറി. എന്നാല്‍ ഉടമയും പൂച്ചയും കൊറോണ ബാധയില്‍ നിന്നും ഇപ്പോള്‍ മോചിതരായിട്ടുണ്ട്. ശ്വാസ് തടസ്സമടക്കം മനുഷ്യനിലേതിനു സമാനമായ രോഗലക്ഷണങ്ങളാണ് ഈ പൂച്ചയും പ്രകടിപ്പിച്ചത്.

നേരത്തെ സാര്‍സ് വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തു മൃഗങ്ങള്‍ക്ക് പിടിപെട്ടിരുന്നു. ഹോങ്ങ് കോങ്ങില്‍ നേരത്തെ കൊറോണ ബാധയെറ്റ് ഒരു വളര്‍ത്തു നായ മരണപ്പെടുകയും ചെയ്തിരുന്നു.

കൊറോണ ബാധയെറ്റ പൂച്ചയെ സറെയിലെ ഒരു ലബോറട്ടിയില്‍ ആണ് ടെസ്റ്റിനു വിധേയമാക്കിയത്. പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ അടക്കമുള്ള യുകെയിലെ രാഷ്ട്രീയ നേതൃത്വം വളരെ ഗൌരവത്തോടെയാണ് ഈ പൂച്ചക്ക് ഏറ്റ വൈറസ് ബാധയെ സമീപിക്കുന്നത്. ഈ കൊറോണ ബാധയുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ ഓഫീസായ ‘നമ്പര്‍ 10 ഡൌണിംഗ് സ്ട്രീറ്റ്’ തിങ്കളാഴ്ച മാത്രം രണ്ടു തവണ പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. ബ്രിട്ടീഷ് സൊസൈറ്റിയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വളര്‍ത്തു മൃഗങ്ങല്‍ക്കുള്ളത്. വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായ സ്പെഷ്യല്‍ ആംബുലന്‍സ് സര്‍വീസും ക്ലിനിക്കുകളുമെല്ലാം ബ്രിട്ടനിലെ എല്ലാ പട്ടണങ്ങളിലും കാണാന്‍ സാധിക്കും. ബില്ല്യന്‍ കണക്കിന് പൌണ്ട് ആണ് വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കാനായി ബ്രിട്ടീഷുകാര്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.

Next Post

കൊറോണ വ്യാപനം വീണ്ടും : ഹോളിഡെ ക്യാന്‍സല്‍ ചെയ്യാന്‍ ടൂറിസ്റ്റുകളോട് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശം !

Tue Jul 28 , 2020
ലണ്ടന്‍ : വിവിധ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പുതിയ കോറന്‍റ്റയന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ യാത്രകള്‍ ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളോട് നിര്‍ദേശിച്ചു. സ്പയിനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തെ കോറന്‍റ്റയന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശനിയാഴ്ച്ച തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ സ്പാനിഷ് അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. സ്പെയിനിലെ പുതിയ കൊറോണ വ്യാപനം കേവലം പ്രാദേശികമാണെന്നാണ് സ്പാനിഷ് അധികൃതരുടെ നിലപാട്. എന്നാല്‍ സ്പെയിനിലേതിനു സമാനമായ കോറന്‍റ്റയന്‍ രീതികള്‍ […]

You May Like

Breaking News

error: Content is protected !!