യുകെയില്‍ ഓൺലൈൻ ഷോപ്പിങ്ങിന് സ്പെഷ്യല്‍ ടാക്സ് വരുന്നു; ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യത !

ലണ്ടന്‍ : ഇംഗ്ലണ്ടിൽ ഓൺലൈൻ വില്പനയ്ക്ക് ടാക്സ് ഏർപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹൈ സ്ട്രീറ്റ് ഷോപ്പുകളെ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി. കൊറോണ മൂലം ഓൺലൈൻ സൗകര്യങ്ങൾ കസ്റ്റമേഴ്സ് കൂടുതലായി ഉപയോഗപ്പെടുത്തുന്നതുമൂലം ഹൈ സ്ട്രീറ്റിലെ ഷോപ്പുകളിൽ വില്പന കുറയുകയാണ്. ഇതുമൂലം നിരവധി ചെറുകിട ബിസിനസുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാനും ഇത് ഇടയാക്കും. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇൻ്റർനെറ്റ് ഷോപ്പിംഗിന് ടാക്സ് ഏർപ്പെടുത്താൻ നീക്കം ഉ തുടങ്ങിയിരിക്കുന്നത്. കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ബിസിനസ് റേറ്റിന് സമാനമായ ലെവിയാണ് ഓൺലൈൻ ടാക്സിലൂടെ ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്.

എന്നാൽ ഓൺലൈൻ വില്പനയ്ക്ക് ടാക്സ് ഏർപ്പെടുത്തിയാൽ കൺസ്യൂമേഴ്സ് പ്രോഡക്ടുകൾക്ക് കൂടുതൽ വില നൽകേണ്ട സ്ഥിതി സംജാതമാകുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യവും ലീഡിംഗ് റീട്ടെയിൽ ലോബി ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ബ്രിട്ടണിലെ സാമ്പത്തിക മാന്ദ്യം മൂലം പബ്ളിക് ഫൈനാൻസിംഗിൽ 322 ബില്യൺ പൗണ്ടിൻ്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഓൺലൈനിൽ വാങ്ങിക്കുന്ന വസ്തുക്കൾക്ക് 2 ശതമാനം ടാക്സ് ഏർപ്പെടുത്തിയാൽ ഒരു വർഷം 2 ബില്യൺ പൗണ്ട് വരുമാനം ലഭിക്കും. കൂടാതെ കൺസ്യൂമർ ഡെലിവറി ടാക്സ് ഏർപ്പെടുത്തുന്നതുമൂലം ട്രാഫിക് ജാമും മലിനീകരണവും കുറയ്ക്കാമെന്ന് ഗവൺമെൻ്റ് ലക്ഷ്യമിടുന്നു.

Next Post

അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി; ലണ്ടനില്‍ അമ്മ അറസ്റ്റില്‍ !

Wed Jul 29 , 2020
ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഹാരോയില്‍ അഞ്ചു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 31 കാരിയായ അമ്മ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് 5 മാസം പ്രായമുള്ള ഏലിയാസ് ബിയാദിനെ സ്വന്തം വീട്ടില്‍ കത്തി കൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആംബുലന്‍സ് പാരാമെഡിക്ക് സംഭവ സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ബുധനാഴ്ച തന്നെ അമ്മയെ കൊലപാതകക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 31 കാരിയായ അമ്മ മറിയ ബെന്സയ്ന്‍ […]

Breaking News