അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി; ലണ്ടനില്‍ അമ്മ അറസ്റ്റില്‍ !

ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഹാരോയില്‍ അഞ്ചു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 31 കാരിയായ അമ്മ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് 5 മാസം പ്രായമുള്ള ഏലിയാസ് ബിയാദിനെ സ്വന്തം വീട്ടില്‍ കത്തി കൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആംബുലന്‍സ് പാരാമെഡിക്ക് സംഭവ സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ബുധനാഴ്ച തന്നെ അമ്മയെ കൊലപാതകക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 31 കാരിയായ അമ്മ മറിയ ബെന്സയ്ന്‍ കുറ്റം സമ്മതിച്ചിട്ടില്ല. വില്‍സ്ഡന്‍ മജിസ്ട്രേറ്റ് കോടതി ഇവരെ ഒരാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസിലെ വിദഗ്ദ്ധരായ ഡിറ്റക്ടീവുകളാണ് കേസ് അന്വേഷിക്കുന്നത്.

Next Post

ഈ നിയമലംഘനം കാണാനാരുമില്ലേ? ഇടുക്കിയിൽ ബെല്ലി ഡാൻസ് നടത്തിയ മുതലാളിയുടെ റോഡ്ഷോ

Wed Jul 29 , 2020
ഇടുക്കി: ബെല്ലി ഡാന്‍സ് വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി റോഡ് ഷോ നടത്തി. കാറിന്റെ റൂഫില്‍ മുകളിലിരുന്ന് എട്ടോളം ടിപ്പര്‍ ലോറികളുടെ അകമ്ബടിയോടെ റോഡ് ഷോ നടത്തിയത്. റോയി കുര്യനും ഡ്രൈവര്‍ക്കുമെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വീണ്ടും തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍. ശാന്തമ്ബാറയിലെ ക്രഷര്‍ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിക്കുകയും. അനുമതിയില്ലാതെ ക്രഷര്‍ […]

You May Like

Breaking News