വന്ദേഭാരത് മിഷന്‍: നോര്‍ത്തിന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് കേരളത്തിലേക്ക് ഇത്തവണയും നേരിട്ട് വിമാനമില്ല !

ലണ്ടന്‍ : വന്ദേ ഭാരത്‌ മിഷന്‍റെ അഞ്ചാം ഘട്ടത്തില്‍ ഡല്‍ഹിയിലേക്കും മുംബെയിലേക്കും കൂടതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആഗസ്റ്റ്‌ മാസം സര്‍വീസ് നടത്തും. എന്നാല്‍ കേരളടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള പ്രവാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ദല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്ത ശേഷം ഡൊമസ്റ്റിക് പ്ലെയിനുകളില്‍ മാത്രമേ അതത് സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ വന്ദേ ഭാരത്‌ മിഷന്‍റെ ഭാഗമായി ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വീസ് നടത്തുന്നുണ്ട്.

ലണ്ടനിൽ നിന്ന് ഓഗസ്റ്റ് 1, 8, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുംബൈ ഫ്ളൈറ്റ് പുറപ്പെടും. മുംബൈയിൽ പിറ്റേന്ന് പുലർച്ചെ 2.20 ന് ലാൻഡ് ചെയ്യുന്ന ഫ്ളൈറ്റിൽ 225 പേർക്ക് യാത്ര ചെയ്യാൻ കഴിയും. തുടർന്ന് മുംബൈയിൽ നിന്നും 4.05 ന് കൊച്ചിയിലേയ്ക്ക് ഈ ഫ്ളൈറ്റുകളിൽ എത്തിയവർക്കായി ഫീഡർ ഫ്ളൈറ്റ് ഉണ്ടായിരിക്കും. കൊച്ചിയിൽ രാവിലെ 6.05 ന് എത്തുന്ന ഫ്ളൈറ്റിൽ 149 സീറ്റുകൾ ലഭ്യമാണ്. പുതുക്കിയ ഫ്ളൈറ്റ് ഷെഡ്യൂൾ ഇന്ത്യൻ എംബസിയുടെ ടിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ബുക്കിംഗ് ജൂലൈ 28 മുതൽ ആരംഭിച്ചു.

Next Post

കര്‍ണാടകയില്‍ 'പശുതീവ്രവാദികള്‍'ക്കെതിരെ സംസാരിച്ച കളക്ടറെ വധിക്കുമെന്ന് ഭീഷണി; പിന്നാലെ സ്ഥലം മാറ്റവും !

Thu Jul 30 , 2020
മംഗളൂരു: ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു ബി രൂപേഷിനെ സ്ഥലം മാറ്റി. ഇലക്‌ട്രോണിക് ഡെലിവറി ഓഫ് സിറ്റിസണ്‍സ് സര്‍വ്വീസ് ഡയറക്ടറായാണ് നിയമനം. ബെലഗാവി ജില്ല പഞ്ചായത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ.കെ.വി.രാജേന്ദ്രയെ പുതിയ ഡി.സിയായി നിയമിച്ച്‌ ഉത്തരവായി. ബക്രീദ് ആഘോഷ പശ്ചാത്തലത്തില്‍ കാലിക്കച്ചവടക്കാരുടെ വാഹനങ്ങള്‍ അക്രമിക്കുന്നവര്‍ക്കെതിരെ ശക്ത നടപടി സ്വീകരിക്കുമെന്ന ഡി.സിയുടെ പ്രഖ്യാപനം ചില കേന്ദ്രങ്ങളെ പ്രകോപിപ്പിക്കുകയും അവരുടെ തലയെടുക്കുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച മൃഗ […]

Breaking News