റിപ്പോര്‍ട്ടിങ്ങിനിടെ അവതാരികയുടെ വംശീയ പരാമര്‍ശം ; BBC ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷുകാര്‍ !

ലണ്ടന്‍ : ബ്രിസ്റ്റോളില്‍ ആഫ്രിക്കന്‍ വംശജനായ സംഗീതജ്ഞന്‍ കെ-ഡോഗിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതുമായ ബന്ധപ്പെട്ട BBC റിപ്പോര്‍ട്ടിങ്ങിനിടെ വംശീയച്ചുവയുള്ള N**** പരാമര്‍ശം നടത്തിയ BBC അവതാരിക ഫിയോണ ലാംടിന്‍ന്‍റെ നടപടി വിവാദത്തിലേക്ക്. റിപ്പോര്‍ട്ടിംഗിനിടെ ഒഴിവാക്കാമായിരുന്ന ഈ പരാമര്‍ശം അടങ്ങിയ ഇന്റര്‍വ്യൂ BBC അവരുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ വിമര്‍ശനം ആണ് ഉയര്‍ന്നു വരുന്നത്.

ബ്രിസ്റ്റോളില്‍ 21 കാരനായ മ്യുസിഷന്‍ കെ-ഡോഗിനെ ഇടിച്ചിട്ട കാറിലുള്ളവര്‍ ഈ വംശീയ പരാമര്‍ശം നടത്തി എന്നാണ് റിപ്പോര്‍ട്ടര്‍ ഫിയോണയും BBCയും വിശദീകരിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഈ വംശീയ വാക്ക് റിപ്പോര്‍ട്ടിങ്ങിനിടെ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നാണ്‌ BBC പ്രേക്ഷകരുടെ അഭിപ്രായം. ഒരു റിപ്പോര്‍ട്ടറുടെ അബദ്ധം എന്ത് കൊണ്ടാണ് BBC അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.

ബുധനാഴ്ച രാവിലെയാണ് BBC വെബ്‌സൈറ്റില്‍ വിവാദ പരാമര്‍ശം അടങ്ങിയ റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കക്കം ഈ റിപ്പോര്‍ട്ട് BBC വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. വംശീയ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ട് എന്ന് എഴുതിക്കാണിച്ച ശേഷമാണ് ഈ റിപ്പോര്‍ട്ട് BBC പ്രസിദ്ധീകരിച്ചത്.

Next Post

വന്ദേഭാരത് മിഷന്‍: നോര്‍ത്തിന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ഹൈക്കോടതി നിര്‍ദേശം അവഗണിച്ച് കേരളത്തിലേക്ക് ഇത്തവണയും നേരിട്ട് വിമാനമില്ല !

Thu Jul 30 , 2020
ലണ്ടന്‍ : വന്ദേ ഭാരത്‌ മിഷന്‍റെ അഞ്ചാം ഘട്ടത്തില്‍ ഡല്‍ഹിയിലേക്കും മുംബെയിലേക്കും കൂടതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആഗസ്റ്റ്‌ മാസം സര്‍വീസ് നടത്തും. എന്നാല്‍ കേരളടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള പ്രവാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ദല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്ത ശേഷം ഡൊമസ്റ്റിക് പ്ലെയിനുകളില്‍ മാത്രമേ അതത് സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ വന്ദേ ഭാരത്‌ […]

Breaking News