കോവിഡ്​ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍െറ ഭാഗമായി ഖത്തറില്‍ കൂടുതല്‍ പള്ളികള്‍ തുറക്കുന്നു

കോവിഡ്​ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍െറ ഭാഗമായി ഖത്തറില്‍ കൂടുതല്‍ പള്ളികള്‍ തുറക്കുന്നു. ഇത്തവണ ബലിപെരുന്നാള്‍ നമസ്​കാരവും പ്രാര്‍ഥനയും 401 പള്ളികളിലായും ഈദ്ഗാഹുകളിലായും നടക്കും. ഇവയുടെ പട്ടിക ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം പുറത്തുവിട്ടു.

പള്ളികളുടെയും ഈദ് ഗാഹുകളുടെയും പേര്, സ്​ഥലം, നമ്ബര്‍ എന്നിവയാണ് പട്ടികയിലുള്ളത്.കോവിഡ് -19 നിയന്ത്രണങ്ങള്‍ നീക്കുന്നതി​ന്റെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്​കാരങ്ങള്‍ക്കായി 200 പള്ളികള്‍ തുറന്നുകൊടുക്കുമെന്നും ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം അറിയിച്ചു.നമസ്​കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളികള്‍ അടക്കുകയും ചെയ്യും. സാമൂഹിക അകലം പാലിച്ച്‌ നടക്കുന്ന പ്രാര്‍ഥനയില്‍ സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുകയില്ല.

Next Post

അസുഖം കാരണം മരിച്ച അമ്മയുടെ മൃതദേഹം കൊവിഡ് പേടിയില്‍ ആരുമറിയാതെ സംസ്‌ക്കരിച്ച്‌ മകന്‍

Thu Jul 30 , 2020
പാലക്കാട് : അസുഖം കാരണം മരിച്ച അമ്മയുടെ മൃതദേഹം കൊവിഡ് പേടിയില്‍ ആരുമറിയാതെ സംസ്‌ക്കരിച്ച്‌ മകന്‍. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. കോവിഡ് പേടി കാരണമാണ് വീട്ടുമുറ്റത്തു അമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയതെന്നു മകന്റെ രഹസ്യമൊഴി. കഴിഞ്ഞ മാസം കുളവന്‍മുക്കിലെ സഹോദരിയുടെ വീട്ടില്‍ പോയ കമലമ്മയ്ക്കു നടക്കുന്നതിനിടെ വീണ് കാലിനു സാരമായി പരുക്കേറ്റു. തുടര്‍ന്ന് ബാബു കഴിഞ്ഞ 28ന് കളപ്പെട്ടിയിലെ മന്ദത്ത് വീട്ടിലേക്കു കൊണ്ടുവന്നു. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ബാബു തന്നെയാണ് ഭക്ഷണം […]

Breaking News