വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്‍ഡോര്‍ മീറ്റിംഗുകള്‍ക്ക് വിലക്ക് : ഇന്‍ഡോര്‍ ഈദ് കുടുംബ സംഗമങ്ങള്‍ക്കും വിലക്ക് ബാധകം !

ലണ്ടന്‍: മാഞ്ചസ്റ്റര്‍, യോര്‍ക്ക്‌ഷെയര്‍, ലങ്കാഷെയര്‍ തുടങ്ങി വടക്കന്‍ ഇംഗ്ലണ്ടിലെ മിക്ക നഗരങ്ങളിലും രണ്ടു വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ ഒരുമിച്ച് കൂടുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡോര്‍ മീറ്റിംഗുകള്‍ക്കാണ് ഈ വിലക്ക് ബാധകം.

വെള്ളിയാഴ്ചത്തെ ഈദാഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബ സന്ദര്‍ശനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണ്. എന്നാല്‍ പാര്‍ക്കുകള്‍ അടക്കമുള്ള തുറന്ന സ്ഥലങ്ങളില്‍ രണ്ടു കുടുംബങ്ങള്‍ ഒരുമിച്ചു കൂടുന്നതിന് വിലക്കില്ല.

കൊറോണ ബാധ നിരക്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് ഈ ആഴ്ച ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ മൊത്തം 30 ഏരിയകളില്‍ ആണ് പ്രധാന മന്ത്രി ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Post

ബ്രിട്ടീഷ് കൈരളിയുടെ എല്ലാ വായനക്കാര്‍ക്കും ബക്രീദ് ആശംസകള്‍

Fri Jul 31 , 2020

Breaking News