ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സലാല | ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദചണ്ടിതാഴെ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ സകരിയ (46) ആണ് മരിച്ചത്. മൂന്ന് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 19 വര്‍ഷമായി ഇത്തീനിലെ ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സാജിദ. മക്കള്‍: ശറഫുദ്ദീന്‍, റിസ്‌വാന്‍, ഉമ്മു കുല്‍സു. സഹോദരങ്ങളായ ശംസു, സമീജ് എന്നിവര്‍ സലാലയിലുണ്ട്.

Next Post

മൂന്നര പതിറ്റാണ്ടിനു ശേഷം രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം; അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠനം

Fri Jul 31 , 2020
ന്യൂഡല്‍ഹി : മൂന്നര പതിറ്റാണ്ടിനു ശേഷം രാജ്യത്തു പുതിയ വിദ്യാഭ്യാസ നയം. 3 വര്‍ഷത്തെ അങ്കണവാടി, പ്രീ-സ്‌കൂള്‍ പഠനവും 12 വര്‍ഷത്തെ സ്‌കൂള്‍ പഠനവും ചേര്‍ത്ത് 5+3+3+4 പാഠ്യരീതി ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അഞ്ചാം ക്ലാസ് വരെ മാതൃ/ പ്രാദേശിക ഭാഷയിലാകണം പഠനം; എട്ടു വരെയും അതിനു മുകളിലേക്കും ഇക്കാര്യം അഭിലഷണീയം. പ്രീ-സ്കൂളിനും പാഠ്യപദ്ധതി വരും. അക്ഷരങ്ങളും സംഖ്യകളും മനസ്സിലാക്കാനുള്ള അടിസ്ഥാന പഠനം മാത്രം. ആറാം […]

Breaking News