റിയാദില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു.മലപ്പുറം പാങ്ങ് അയ്യത്ത് പറമ്ബ് സ്വദേശി കാരാട്ട് പറമ്ബന്‍ കുഞ്ഞി മൊയ്‌ദീന്‍ (55) ആണ് മരിച്ചത്​. കോവിഡ് ബാധിച്ച്‌ അല്‍ഖര്‍ജ് കിങ്​ ഖാലിദ് ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു.

പച്ചക്കറി മാര്‍ക്കറ്റില്‍ ജീവനക്കാരനായ ഇദ്ദേഹം അഞ്ചു വര്‍ഷമായി സൗദിയിലുണ്ട്​. മൂന്നു വര്‍ഷം മുമ്ബാണ് അവസാനം നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞറമു. മാതാവ്: സൈനബ. ഭാര്യ: ഖദീജ.

Next Post

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Fri Jul 31 , 2020
സലാല | ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദചണ്ടിതാഴെ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ സകരിയ (46) ആണ് മരിച്ചത്. മൂന്ന് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 19 വര്‍ഷമായി ഇത്തീനിലെ ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ശറഫുദ്ദീന്‍, റിസ്‌വാന്‍, ഉമ്മു കുല്‍സു. സഹോദരങ്ങളായ ശംസു, സമീജ് എന്നിവര്‍ സലാലയിലുണ്ട്.

You May Like

Breaking News