സൗദിയില്‍ പൊള്ളലേറ്റു മരിച്ച യുവതിയുടെ മൃതദേഹം 5 മാസങ്ങള്‍ക്കുശേഷം നാട്ടിലെത്തിച്ചു

റിയാദ്∙ സൗദിയില്‍ പൊള്ളലേറ്റു മരിച്ച യുവതിയുടെ മൃതദേഹം 5 മാസങ്ങള്‍ക്കുശേഷം നാട്ടിലെത്തിച്ചു. ഫെബ്രുവരി 9നു സൗദിയില്‍ മരിച്ച നൂറണി വെണ്ണക്കര അനുഗ്രഹ കോളനി തുമ്ബിലിപറമ്ബില്‍ വീട്ടില്‍ സജിത സ്വാമിനാഥന്റെ (32) മൃതദേഹമാണു നാട്ടിലെത്തിച്ചത്. മൂന്നര വര്‍ഷമായി സൗദിയില്‍ നഴ്സായിരുന്ന സജിതയ്ക്കു ജനുവരി 14നാണു വീട്ടില്‍വച്ചു പൊള്ളലേറ്റത്.

ഗുരുതരാവസ്ഥയില്‍ സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 9നു മരിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകി. ഇരുരാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതാവസ്ഥ തുടര്‍ന്നു

ഇന്നലെ രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 7.30നു ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും. ഭര്‍ത്താവ്: നിഥിന്‍ലാല്‍. മകന്‍: സ്വാതിന്‍ലാല്‍

Next Post

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ യു​​​എ​​​പി​​​എ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍​ക്കു തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി

Fri Jul 31 , 2020
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ യു​​​എ​​​പി​​​എ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍​ക്കു തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി. കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി പി. ​​​കൃ​​​ഷ്ണകുമാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ ജാ​​​മ്യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണു കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. സ്വ​​​ര്‍​ണം ക​​​ട​​​ത്തി ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചു തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് യു​​​എ​​​പി​​​എ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​ത്. കേ​​​സി​​​ല്‍ തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ന്ത് തെ​​​ളി​​​വു​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ […]

You May Like

Breaking News