ഒമാനില്‍ മയക്കുമരുന്ന് കടത്തിയതിന് രണ്ട് വിദേശികള്‍ അറസ്റ്റില്‍

ഒമാനില്‍ മയക്കുമരുന്ന് കടത്തിയതിന് രണ്ട് വിദേശികള്‍ അറസ്റ്റില്‍ . സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വെച്ചാണ് ഏഷ്യക്കാരായ രണ്ട് പേര്‍ മയക്കുമരുന്നുമായി പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഇവരില്‍ നിന്ന് 29 കിലോഗ്രാം ഹാഷിഷും 297 മയക്കുമരുന്ന് ഗുളികളുമാണ് പിടിച്ചെടുത്തത്. മോര്‍ഫിന് സമാനമായ ഗുളികകളാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

അതിജീവനത്തിന്‍റെ നല്ല മാതൃകയാണ് കൊവിഡ് രോഗ മുക്തി നേടിയ 105 കാരി അസ്മ ബീവി

Fri Jul 31 , 2020
കൊല്ലം:അതിജീവനത്തിന്‍റെ നല്ല മാതൃകയാണ് കൊവിഡ് രോഗ മുക്തി നേടിയ 105 കാരി അസ്മ ബീവി. താനിപ്പോഴും ആരോഗ്യവതിയാണെന്നാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയായിരുന്ന അസ്മ ബീവി പറയുന്നത്. കൊവിഡിന് മുന്നില്‍ തളരുന്നവര്‍ക്ക് മാതൃകയാണ് അഞ്ചല്‍ സ്വദേശി 105 കാരി അസ്മ ബീവി. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച്‌ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ആശുപത്രി അധികൃതര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് അസ്മ ബീവിയുടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. എന്നാല്‍ മഹാമാരിക്ക് […]

You May Like

Breaking News