ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ പുനഃരാരംഭിക്കും

ദുബായ്: ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ പുനഃരാരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസാണ് വ്യാഴാഴ്ച രാത്രിയോടെ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നാളെ മുതലുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി പോകുന്ന വിമാനങ്ങളിലാണ് ഇവിടെ നിന്നുള്ള പ്രവാസികള്‍ക്ക് യാത്രയ്ക്ക് അവസരമുള്ളത്. നേരത്തെ 15 ദിവസത്തേക്ക് ഇത്തരത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യയും – യുഎഇയും തമ്മില്‍ ധാരണയായിരുന്നു. ഇതനുസരിച്ച്‌ എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും പുറമെ യുഎഇയിലെ വിമാക്കമ്ബനികളും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്ബനികളും സര്‍വീസുകളും നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരമുള്ള സര്‍വീസുകള്‍ തുടരുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിക്കാതയതോടെ മടങ്ങാന്‍ കാത്തിരുന്ന പ്രവാസികളും പ്രതിസന്ധിയിലായി. ഇതിനിടെയാണ് ആശ്വാസം പകര്‍ന്ന് നാളെ മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന അറിയിപ്പ്.

യുഎഇയിലെ താമസ വിസയുള്ളവരില്‍ ഐ.സി.എയുടെയോ യുഎഇ താമസകാര്യ വകുപ്പിന്റെയോ പ്രത്യേക അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് വിമാന ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യാന്‍ അവസരം. സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടും ഹാജരാക്കണം. കാലാവധി കഴിഞ്ഞ അനുമതികളുമായി യാത്ര ചെയ്യാന്‍ ശ്രമിക്കരുതെന്നും അത്തരം യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അനുമതിയുടെ കാലാവധി കഴിഞ്ഞവര്‍ വീണ്ടും അപേക്ഷിക്കണം.

Next Post

ബഹ്റൈനില്‍ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കു​ള്ള ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

Sat Aug 1 , 2020
ബഹ്റൈനില്‍ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കു​ള്ള ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ര്‍​ശ​ന​മാ​യ ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ റ​സ്​​റ്റാ​റ​ന്‍​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും തു​റ​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും ശ​രീ​രോ​ഷ്​​മാ​വ്​ ക​വാ​ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ ഇ​ന്‍​ഫ്രാ​റെ​ഡ്​ തെ​ര്‍​​മോ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം. 37.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്ള​വ​രെ അ​ക​ത്ത്​ ക​ട​ത്ത​രു​ത്. 444 എ​ന്ന ന​മ്ബ​റി​ല്‍ വി​വ​രം അ​റി​യി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണം ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. റി​സ​ര്‍​വേ​ഷ​ന്‍​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. എ​ന്നാ​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ […]

You May Like

Breaking News