യുകെയില്‍ കൊറോണ ബാധ നിരക്കില്‍ കുത്തനെ വര്‍ധന ; ആശങ്കയോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ !

ബ്രിട്ടണിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ 14 ശതമാനത്തിൻ്റെ വർദ്ധനവ് ഒരാഴ്ച കാലയളവിൽ രേഖപ്പെടുത്തി. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിനാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് പറഞ്ഞു. ഇൻഫെക്ഷൻ ഉയരുന്ന പ്രദേശങ്ങളിൽ ലോക്കൽ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുക വഴി രോഗവ്യാപനം തടയാനാവുമെന്നും പൊതുജനങ്ങൾ തങ്ങളുടെ ജീവിത ശൈലി കൊറോണ വ്യാപനം മുന്നിൽക്കണ്ട് ക്രമീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നു.

ഇൻഫെക്ഷൻ നിരക്ക് കൂടുതൽ രേഖപ്പെടുത്തിയ ലെസ്റ്റർ, ബ്ളാക്ക്ബേൺ, ഓൾഡാം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ലോക്കൽ കൗൺസിലുകൾ ഏർപ്പെടുത്തിയിരുന്നു.

സ്റ്റാഫോർഡ് ഷയറിലെ ഒരു പബ്ബിൽ സന്ദർശനം നടത്തിയവരോട് കോവിഡ് ടെസ്റ്റ് നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. ജൂലൈ 16, 17,18 തിയതികളിൽ സ്റ്റോണിലെ ക്രൗൺ ആൻഡ് ആങ്കർ പബ്ബിലെത്തിയ ജോലിക്കാരോടും കസ്റ്റമേഴ്സിനോടുമാണ് സ്റ്റാഫോർഡ്ഷയർ കൗണ്ടി കൗൺസിൽ ടെസ്റ്റിന് നിർദ്ദേശം നല്കിയത്. ഇവിടെ ഇൻഫെക്ഷൻ നിരക്ക് കൂടിയതിനെത്തുടർന്നാണ് അടിയന്തിര നടപടി ഉണ്ടായത്.

Next Post

മാതാപിതാക്കളുടെ ഘാതകരെ വേട്ടയാടി അഫ്ഘാന്‍ പെണ്‍കുട്ടി; രണ്ട് താലിബാന്‍ ഭീകരരെ വെടിവെച്ച് കൊന്നു !

Sat Aug 1 , 2020
തന്‍റെ അച്ഛനെയും അമ്മയെയും വധിച്ച താലിബാന്‍ ഭീകരരെ അഫ്‍ഗാന്‍ പെണ്‍കുട്ടി വെടിവെച്ച് കൊന്നു. തോക്കും പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് പെണ്‍കുട്ടിയുടെ പ്രായം 16 വയസ്സില്‍ താഴെയാണെന്നാണ്. ഘോര്‍ പ്രവിശ്യയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ സര്‍ക്കാരിനെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് ഭീകരര്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ വധിച്ചു. ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഭീകരര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് […]

Breaking News