ബഹ്റൈനില്‍ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കു​ള്ള ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

ബഹ്റൈനില്‍ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കു​ള്ള ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ര്‍​ശ​ന​മാ​യ ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ റ​സ്​​റ്റാ​റ​ന്‍​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും തു​റ​ക്കു​ന്ന​ത്.

 1. ജീ​വ​ന​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും ശ​രീ​രോ​ഷ്​​മാ​വ്​ ക​വാ​ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ ഇ​ന്‍​ഫ്രാ​റെ​ഡ്​ തെ​ര്‍​​മോ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം. 37.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്ള​വ​രെ അ​ക​ത്ത്​ ക​ട​ത്ത​രു​ത്. 444 എ​ന്ന ന​മ്ബ​റി​ല്‍ വി​വ​രം അ​റി​യി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണം
 1. ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.
 2. റി​സ​ര്‍​വേ​ഷ​ന്‍​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. എ​ന്നാ​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​തെ എ​ത്തു​ന്ന​വ​രെ​യും പ്ര​വേ​ശി​പ്പി​ക്കാം.
 3. ഓരോ റി​സ​ര്‍​വേ​ഷ​​നി​ലും എ​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ളും റി​സ​ര്‍​വേ​ഷ​ന്‍ സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്ത​ണം. 5.
 4. 5. 30 ദി​വ​സ​ത്തേ​ക്ക്​ ഈ ​വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്ക​ണം.
 5. സീ​റ്റ്​ ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ ഉ​പ​ഭോ​ക്​​താ​വ്​ പു​റ​ത്ത്​ കാ​ത്തു​നി​ല്‍​ക്ക​ണം
  പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണ​മേ​ശ​ക​ളി​ലും റെ​സ്​​റ്റ്​ റൂ​മു​ക​ളി​ലും 70 ശ​ത​മാ​ന​മെ​ങ്കി​ലും ആ​ല്‍​ക്ക​ഹോ​ള്‍ അ​ടി​സ്​​ഥാ​ന​മാ​യ ഹാ​ന്‍​ഡ്​ സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മാ​ക്ക​ണം.
 6. പേ​പ്പ​ര്‍ നാ​പ്​​കി​നു​ക​ള്‍ ല​ഭ്യ​മാ​ക്ക​ണം
 7. ഒ​രു ത​വ​ണ ഭ​ക്ഷ​ണ ശേ​ഷം പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ​മേ​ശ​വി​രി​ക​ളും മാ​റ്റു​ക​ളും നാ​പ്​​കി​നു​ക​ളും ക​ഴു​ക​ണം. ട​വ​ലു​ക​ള്‍ 80 ഡി​ഗ്രി ചൂ​ടു​ള്ള വെ​ള്ള​ത്തി​ല്‍ ക​ഴു​ക​ണം. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മേ​ശ​വി​രി​ക​ളാ​ണ്​ അ​ഭി​കാ​മ്യം.
 8. ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്​​താ​ക്ക​ളും മാ​സ്​​ക്​ ധ​രി​ക്ക​ണം. ഇ​തി​ന്​ കൂ​ട്ടാ​ക്കാ​ത്ത​വ​രെ പു​റ​ത്താ​ക്ക​ണം
 9. മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഒ​രു​ക്ക​ണം. കൂ​ടെ​ക്കൂ​ടെ നീ​ക്കം ചെ​യ്യു​ക​യും വേ​ണം.

Next Post

പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ആഗസ്റ്റ് ഒന്‍പത് മുതല്‍ സ്വീകരിക്കും-എല്‍.എം.ആര്‍.എ

Sat Aug 1 , 2020
മനാമ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ആഗസ്റ്റ് ഒന്‍പത് മുതല്‍ സ്വീകരിക്കുമെന്ന് ബഹ്റിന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിലുള്ള ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി പ്രാദേശിക പത്രങ്ങളില്‍ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്. ഈ തീരുമാനത്തോടെ […]

Breaking News