പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ആഗസ്റ്റ് ഒന്‍പത് മുതല്‍ സ്വീകരിക്കും-എല്‍.എം.ആര്‍.എ

മനാമ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ആഗസ്റ്റ് ഒന്‍പത് മുതല്‍ സ്വീകരിക്കുമെന്ന് ബഹ്റിന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.

ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിലുള്ള ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

ഇതിന്റെ ഭാഗമായി പ്രാദേശിക പത്രങ്ങളില്‍ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്. ഈ തീരുമാനത്തോടെ സ്വദേശികള്‍ക്കും നിലവില്‍ ബഹ്റിനിലുള്ള പ്രവാസികള്‍ക്കും അപേക്ഷകള്‍ അയക്കാന്‍ അവസരമൊരുങ്ങുകയാണ്

Next Post

പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ശൈഖ് സിയാ ഉ റഹ്മാന്‍ ആസാമി അന്തരിച്ചു

Sat Aug 1 , 2020
മദീന: പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ശൈഖ് സിയാ ഉ റഹ്മാന്‍ ആസാമി അന്തരിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ലോകത്ത് തന്നെ അറിയപ്പെടുന്ന ഹദീസ് പണ്ഡിതരില്‍ ഒരാളായി മാറി. 18ാം വയസ്സില്‍ ഇസ് ലാം മതം സ്വീകരിച്ച സിയാ ഉ റഹ്മാന്‍ മദ്‌റസാ പഠനത്തിന് ശേഷം മദീനയിലെ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ചേരുകയായിരുന്നു. തുടര്‍ന്ന് മദീനയില്‍ തന്നെ ഔദ്യോഗിക ജീവിതം […]

Breaking News

error: Content is protected !!