പ്രവാസി കൊടുംബങ്ങള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്: രാജ്യത്ത് പ്രവാസി കൊടുംബങ്ങള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ ഉത്തരവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്.

പിതാവിന്റെ അഭാവത്തില്‍ മക്കളുടെ താമസരേഖ മാതാവിന്റെ സ്പോണ്സര്‍ഷിപ്പിലേയ്ക്ക് മാറ്റുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

പ്രാദേശിക പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം മന്ത്രാലയങ്ങളില്‍ ജോലി ചെയ്യന്ന വനിതാ ജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല.

സ്പോണ്‍സറായ പിതാവ് മരിക്കുകയോ രാജ്യം വിടുകയോ താമസ കാലാവധി അവസാനിപ്പിക്കുകയോ നാട്ടിലായിരിക്കുകയോ ചെയ്താല്‍ മക്കളുടെ താമസ രേഖ മാതാവിന്റെ സ്പോണ്സര്‍ഷിപ്പിലേയ്ക്ക് മാറ്റാന്‍ അനുമതി ഉണ്ടായിരുന്നു.

എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അത് അനുവദിക്കില്ല.

കുടുംബമായി കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഉത്തരവ്.

ഈ ഉത്തരവ് പ്രകാരം പിതാവ് കുവൈറ്റില്‍ ഇല്ലെങ്കില്‍ മക്കളെ കൂടി നാട്ടിലേയ്ക്ക് മടക്കി അയക്കേണ്ടിവരും. കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പോലും ഇത് ഏറെ പ്രതികൂലമായി ബാധിക്കും.

Next Post

കോവിഡ് ബാധിക്കുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവം പലതരത്തിൽ: ശരീരം തളർന്ന യുവാവിന് കോവിഡ്; ആശുപത്രിയിലേക്ക് കൊണ്ടുപോയത് രോ​ഗം ബാധിച്ച രണ്ട് പേർ

Sat Aug 1 , 2020
പാലക്കാട്: കോവിഡ് ബാധിക്കുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവം പലതരത്തിലുള്ളതാണ്. ക്രൂരമായ ചില സംഭവങ്ങളും അതിനിടെ പുറത്തു വന്നിരുന്നു. ക്വാറന്‍റൈനില്‍ ഇരിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തുക, കോവിഡ് ബാധിച്ച്‌ മരിച്ചാല്‍ മൃതദേഹം പോലും സംസ്ക്കരിക്കാന്‍ അനുവദിക്കാതിരിക്കല്‍ തുടങ്ങിയ തലതിരിഞ്ഞ സമീപനങ്ങള്‍ക്ക് മലയാളി സാക്ഷ്യം വഹിച്ചു കഴിഞ്ഞു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പട്ടാമ്ബി കൊപ്പത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോള്‍ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടു പോയത് കോവിഡ് ബാധിച്ച […]

You May Like

Breaking News