മണലാരണ്യത്തില്‍ മാത്രമല്ല, മഞ്ഞിലും ഈന്തപ്പനകള്‍ കായ്ക്കുകയും പഴുക്കുകയും ചെയ്യും

നെടുങ്കണ്ടം: മണലാരണ്യത്തില്‍ മാത്രമല്ല, മഞ്ഞിലും ഈന്തപ്പനകള്‍ കായ്ക്കുകയും പഴുക്കുകയും ചെയ്യുമെന്ന്് കൈലാസപ്പാറപള്ളിക്ക്​ സമീപത്തെ വീട്ടുമുറ്റത്ത്് പഴുത്തുനില്‍ക്കുന്ന ഈന്തപ്പഴം കണ്ടവര്‍ക്ക്​ ബോധ്യമായി. മാപ്പിളശ്ശേരി മാത്യു തോമസി​​െന്‍റ ഏലത്തോട്ടത്തിനു നടുവിലെ വീട്ടുമുറ്റത്താണ് ഈ അപൂര്‍വ കാഴ്ച. വീടിനു മുന്നില്‍ പത്തടിയോളം ഉയരത്തിലാണ്​ ഇവ നില്‍ക്കുന്നത്​. രാവിലെയും വൈകീട്ടും കോടമഞ്ഞിറങ്ങുമ്ബോഴാണ് പഴങ്ങളെക്കാള്‍ മാധുര്യമുള്ള മനോഹരകാഴ്ച കണ്ണിന് കുളിരേകുന്നത്.

15 വര്‍ഷം മുമ്ബ്് രാജസ്ഥാനില്‍നിന്ന്​ കൊണ്ടുവന്ന് നട്ടതാണ് തൈകള്‍. പ്രത്യേകിച്ച്‌ വളപ്രയോഗവും പരിചരണവും കിട്ടാതെ വളര്‍ന്നുവെന്ന് മാത്രമല്ല, മഹാപ്രളയകാലത്തെയും അതിജീവിച്ചാണ് ഇവ ആദ്യമായി കായ്ച്ചത്.

പ്രളയകാലത്ത് ചുറ്റിലുമുണ്ടായിരുന്ന ഏലച്ചെടികള്‍ ഉള്‍പ്പെടെയുള്ളവ നശിച്ചുപോയിട്ടും ഇവക്ക് തകരാര്‍ സംഭവിച്ചില്ല. കൊടുംതണുപ്പിലും കോടമഞ്ഞിലും വിളഞ്ഞ് പഴുത്തുകിടക്കുന്ന ഈന്തപ്പഴക്കുലകള്‍ കാണാന്‍ സമീപവാസികള്‍ എത്തുന്നുണ്ട്​.

Next Post

സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

Sat Aug 1 , 2020
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ മുഹമ്മദ് സാദിഖ് (54) കുഴഞ്ഞുവീണു മരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും വിരമിച്ച പരേതനായ ഷേക്ക് മൊയ്തീന്റെ മകനാണ്. ചേലോട് പള്ളിക്കു സമീപമുള്ള വീട്ടില്‍ വെച്ച്‌ വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഉടനെ മരിച്ചു. വയനാട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുത്തുമല ഉരുള്‍പൊട്ടല്‍ സമയത്ത് വെള്ളരിമല വില്ലേജ് […]

You May Like

Breaking News

error: Content is protected !!