സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷന്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ മുഹമ്മദ് സാദിഖ് (54) കുഴഞ്ഞുവീണു മരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും വിരമിച്ച പരേതനായ ഷേക്ക് മൊയ്തീന്റെ മകനാണ്. ചേലോട് പള്ളിക്കു സമീപമുള്ള വീട്ടില്‍ വെച്ച്‌ വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.
കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഉടനെ മരിച്ചു. വയനാട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുത്തുമല ഉരുള്‍പൊട്ടല്‍ സമയത്ത് വെള്ളരിമല വില്ലേജ് ഓഫീസര്‍ ആയിരുന്ന ഇദ്ദേഹം അപകട സ്ഥലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു.

Next Post

സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആര്‍ടിസി

Sat Aug 1 , 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആര്‍ടിസി അറിയിച്ചു. കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ഉണ്ടാകില്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ അറിയേണ്ടതെല്ലാം; 1.കേരളത്തിന് അകത്ത് എല്ലാ ജില്ലകളിലേയ്ക്കും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഉണ്ടാകും. ശനിയാഴ്ച മുതല്‍ സൂപ്പര്‍ ഡീലക്സ് അടക്കമുള്ള ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ്സ് സര്‍വീസുകള്‍ ആരംഭിക്കും. നിലവിലുള്ള കോവിഡ് പ്രോട്ടോകോളിനു വിധേയമായിട്ടാകും സര്‍വ്വീസുകള്‍ 2. […]

You May Like

Breaking News