മാതാപിതാക്കളുടെ ഘാതകരെ വേട്ടയാടി അഫ്ഘാന്‍ പെണ്‍കുട്ടി; രണ്ട് താലിബാന്‍ ഭീകരരെ വെടിവെച്ച് കൊന്നു !

തന്‍റെ അച്ഛനെയും അമ്മയെയും വധിച്ച താലിബാന്‍ ഭീകരരെ അഫ്‍ഗാന്‍ പെണ്‍കുട്ടി വെടിവെച്ച് കൊന്നു. തോക്കും പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് പെണ്‍കുട്ടിയുടെ പ്രായം 16 വയസ്സില്‍ താഴെയാണെന്നാണ്. ഘോര്‍ പ്രവിശ്യയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ അച്ഛന്‍ സര്‍ക്കാരിനെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് ഭീകരര്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ വധിച്ചു. ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഭീകരര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട് നാട്ടുകാരെത്തി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ പട്ടാളവുമെത്തി.

കൂടുതല്‍ ഭീകരര്‍ പെണ്‍കുട്ടിയെ ലക്ഷ്യമിട്ട് വീട്ടിലെത്തിയെങ്കിലും പട്ടാളം അവരെ തുരത്തി. ഭീകരരെ എതിരിട്ട പെണ്‍കുട്ടിയുടെ ധീരതയെ സോഷ്യല്‍ മീഡിയ പ്രശംസിക്കുകയാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെയും സഹോദരന്‍റെയും വേദന അപരിഹാര്യമാണെങ്കിലും പെണ്‍കുട്ടിയുടെ ധീരത ഭീകരര്‍ക്ക് മുന്നറിയിപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നിരവധി ആക്രമണം നടന്നിട്ടുള്ള മേഖലയാണ് ഘോര്‍ പ്രവിശ്യ. സമാധാന കരാറില്‍ ഒപ്പിട്ടെങ്കിലും സര്‍ക്കാരിനെതിരായ നീക്കങ്ങളില്‍ നിന്ന് താലിബാന്‍ ഭീകരര്‍ ഇതുവരെ പിന്നോട്ടുപോയിട്ടില്ല.

Next Post

ഗൂഗിള്‍ ജീവനക്കാര്‍ 2021 ജൂണ്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യും; കൈയടി നേടി CEO സുന്ദര്‍ പിച്ചെ !

Sat Aug 1 , 2020
ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ 2021 ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോ​വി​ഡ് വ്യാ​പ​ന​ത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ​ഗൂ​ഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സു​ന്ദ​ർ പി​ച്ചെ അറിയിച്ചു. ഗൂ​ഗി​ളി​ലെ​ ര​ണ്ട് ല​ക്ഷ​ത്തോ​ളം മുഴുവൻ […]

You May Like

Breaking News