ഗൂഗിള്‍ ജീവനക്കാര്‍ 2021 ജൂണ്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യും; കൈയടി നേടി CEO സുന്ദര്‍ പിച്ചെ !

ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ 2021 ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോ​വി​ഡ് വ്യാ​പ​ന​ത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ​ഗൂ​ഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്.

ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സു​ന്ദ​ർ പി​ച്ചെ അറിയിച്ചു. ഗൂ​ഗി​ളി​ലെ​ ര​ണ്ട് ല​ക്ഷ​ത്തോ​ളം മുഴുവൻ സ​മ​യ, ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഈ തീരുമാനം ബാധകമായിരിക്കും.

നേരത്തെ ജനുവരി വരെ വീട്ടിലിരുന്ന ജോലി ചെയ്താൽ മതിയെന്ന് ​ഗൂ​ഗിൾ ജീവനക്കാരെ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി അകലാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ഗൂഗിളിന്‍റെ തീരുമാനം മറ്റ് വന്‍കിട കമ്പനികളെയും സ്വാധീനിച്ചേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ട്വിറ്റർ ഇതിനകം തന്നെ കാലാവധി നിശ്ചയിക്കാതെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ട്. മറ്റ് കമ്പനികളിൽ പലതും അടുത്ത മാസങ്ങളിൽ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാൻ ആലോചിക്കുന്നതിനിടെയാണ് ​ഗൂ​ഗിളിന്റെ സുപ്രധാന തീരുമാനം വന്നത്.

Next Post

കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് - കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്

Sat Aug 1 , 2020
തിരുവനന്തപുരം: കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. വോട്ടിംഗ് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണിവരെ ഒരുമണിക്കൂര്‍ നീളും. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു. പ്രചാരണത്തിനും […]

You May Like

Breaking News