ദുര്‍ഗ്ഗ ദേവിയെ അപമാനിച്ച് നെതന്യാഹുവിന്റെ മകന്‍; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞു തടിയൂരി !

ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയിർ നെതന്യാഹു. യെയിറിന്റെ ഒരു ട്വീറ്റിനെതിരെ ഇന്ത്യക്കാർ വ്യാപക പ്രതിഷേധം ഉയർത്തിയതോടെയാണ് ക്ഷമ ചോദിച്ചത്.

29കാരനായ യെയിർ ഹിന്ദു ദേവതയായ ദുർഗയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. നെതന്യാഹുവിനെതിരായ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടറായ ലിയാറ്റ് ബെൻ ആരിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് ആക്ഷേപകരമായ ആംഗ്യവും ചേർത്തായിരുന്നു പോസ്റ്റ്. ട്വീറ്റിന് താഴെ തന്നെ ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. പിന്നാലെയാണ് യെയിർ മാപ്പ് അപേക്ഷിച്ചത്.

‘ഇസ്രായേലിലെ രാഷ്ട്രീയക്കാരെ വിമർശിക്കുന്ന ഒരു ആക്ഷേപഹാസ്യ പേജിൽ നിന്ന് കിട്ടിയ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രമാണതെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇന്ത്യൻ സുഹൃത്തുക്കളുടെ കമന്റുകളിൽ നിന്നും ഇക്കാര്യം മനസ്സിലായ ഉടൻ ഞാൻ ട്വീറ്റ് നീക്കം ചെയ്തു, ഞാൻ ക്ഷമ ചോദിക്കുന്നു- എന്നാണ് യെയിറിന്റെ വിശദീകരണം.

ചിലർ യെയിറിന്റെ ട്വീറ്റിനെ രൂക്ഷമായി വിമർശിച്ചപ്പോൾ ചിലർ സംശയത്തിന്റെ ആനുകൂല്യം നൽകി. ഹൈന്ദവ വിശ്വാസങ്ങളെ കുറിച്ച് അറിയാതെ പറ്റിയ തെറ്റാവും എന്നായിരുന്നു ചിലരുടെ കമന്റ്. എന്നാൽ സോഷ്യൽ മീഡിയയിൽ യെയിർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ആദ്യമല്ല. 2018ൽ മുസ്‍ലിം വിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് യെയിറിന്റെ അക്കൗണ്ട് ഫേസ്ബുക്ക് താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഒരു മാധ്യമപ്രവർത്തകക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശത്തിലും യെയിറിന് ഒടുവിൽ മാപ്പ് പറയേണ്ടിവന്നു.

Next Post

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Sat Aug 1 , 2020
പുലാമന്തോള്‍: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്‍െറ മകന്‍ ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് മുമ്ബാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടില്‍ മുകളിലെ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയര്‍കെയ്സില്‍ വെക്കാറാണ് പതിവ്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് […]

Breaking News