കോവിഡ്​ മരണസംഖ്യയില്‍ ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ അഞ്ചാമ​തെത്തി

ന്യൂഡല്‍ഹി: കോവിഡ്​ മരണസംഖ്യയില്‍ ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ അഞ്ചാമ​െതത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 മരണം റിപ്പോര്‍ട്ട്​ ചെയ്​തു. ഇതുവരെ 35,747 പേരാണ്​ ഇന്ത്യയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇറ്റലിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 35,132 ആണ്​.

ലോകത്ത്​ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​ അമേരിക്കയിലാണ്​. 1,52,070 ആണ്​ അമേരിക്കയിലെ മരണസംഖ്യ. ബ്രസീല്‍ -91,263, യു.കെ -46,084, മെക്​സിക്കോ -46,000 എന്നിങ്ങനെയാണ്​ മരിച്ചവരുടെ എണ്ണം. ഇന്ത്യയില്‍ 5.45 ലക്ഷം പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 10,57,805 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.

ഇതോട രാജ്യത്ത്​ കോവിഡ്​ ബാധിതരുട എണ്ണം 16 ലക്ഷം കടന്നു

അതേസമയം രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 21 ദിവസമാണെടുക്കുന്നതെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗമുക്തി നിരക്ക്​ 64.54 ശതമാനമാണ്​. ജനുവരി 30ന്​ കേരളത്തില്‍ ആദ്യ കൊറോണ വൈറസ്​ ബാധ കണ്ടെത്തിയതിന്​ ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാന്‍ 183 ദിവസമെടുത്തു. 110 ദിവസം കൊണ്ടാണ്​ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്​.

എന്നാല്‍ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ആശങ്ക ഉയര്‍ത്തുന്നു. രോഗവ്യാപനം രൂക്ഷമായതോടെ ലോകത്തില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ഇന്ത്യയില്‍ കോവിഡ്​ രോഗബാധിതരില്‍ 60 ശതമാനവും മരണസംഖ്യയുടെ 50 ശതമാനവും ജൂലൈയിലാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

Next Post

കൊളംബിയന്‍ സ്വദേശികളായ കവര്‍ച്ചാ സംഘം അതിവിദഗ്ധമായി കൊള്ളയടിച്ചത് 31 വീടുകളില്‍

Sat Aug 1 , 2020
ബംഗളൂരു: കൊളംബിയന്‍ സ്വദേശികളായ കവര്‍ച്ചാ സംഘം അതിവിദഗ്ധമായി കൊള്ളയടിച്ചത് 31 വീടുകളില്‍. ബംഗളൂരു നഗരത്തിലായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. ഇവിടെ നിന്നായി ഈ സംഘം കൈക്കലാക്കിയത് 2 കോടി അറുപത് ലക്ഷം രൂപയാണ്. സംഘത്തിലുണ്ടായിരുന്ന കൊളംബിയന്‍ യുവതിയാണ് മോഷണത്തിന് വേണ്ടി വീടുകള്‍ തെരഞ്ഞെടുക്കാറ്. രാത്രി മൂന്നംഗ സംഘം ഈ വീടുകളിലെത്തി ഭിത്തിതുരന്നോ, മേല്‍ക്കൂര പൊളിച്ച്‌ അകത്തകയറുകയുമാണ് പതിവ്. കൊളംബിയന്‍ സ്വദേശികളായ വില്യന്‍ പാടിലാ മാര്‍ട്ടിനെസ്, ക്രിസ്റ്റിയന്‍ യെനിസ് നവ്് രോ […]

Breaking News