കൊളംബിയന്‍ സ്വദേശികളായ കവര്‍ച്ചാ സംഘം അതിവിദഗ്ധമായി കൊള്ളയടിച്ചത് 31 വീടുകളില്‍

ബംഗളൂരു: കൊളംബിയന്‍ സ്വദേശികളായ കവര്‍ച്ചാ സംഘം അതിവിദഗ്ധമായി കൊള്ളയടിച്ചത് 31 വീടുകളില്‍. ബംഗളൂരു നഗരത്തിലായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. ഇവിടെ നിന്നായി ഈ സംഘം കൈക്കലാക്കിയത് 2 കോടി അറുപത് ലക്ഷം രൂപയാണ്.

സംഘത്തിലുണ്ടായിരുന്ന കൊളംബിയന്‍ യുവതിയാണ് മോഷണത്തിന് വേണ്ടി വീടുകള്‍ തെരഞ്ഞെടുക്കാറ്. രാത്രി മൂന്നംഗ സംഘം ഈ വീടുകളിലെത്തി ഭിത്തിതുരന്നോ, മേല്‍ക്കൂര പൊളിച്ച്‌ അകത്തകയറുകയുമാണ് പതിവ്.

കൊളംബിയന്‍ സ്വദേശികളായ വില്യന്‍ പാടിലാ മാര്‍ട്ടിനെസ്, ക്രിസ്റ്റിയന്‍ യെനിസ് നവ്് രോ ഒലാട്ട്, സ്‌റ്റെഫാനിയ മുനോസ് എന്നിവരാണ് അറസ്റ്റിലായത്. 2019 സപ്തംബറിലാണ് ഇവര്‍ ടൂറിസ്്റ്റ് വിസയില്‍ നേപ്പാളില്‍ നിന്ന് ബംഗളൂരിലെത്തിയതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവില്‍ വന്‍ കവര്‍ച്ച നടത്തിയതിന് 2018 ജൂണില്‍ ജയനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ജെറമിലോ ഗരാള്‍ഡോ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ സഹായികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കവര്‍ച്ച ചെയ്ത 80 ലക്ഷം രൂപയുടെ സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

Next Post

ദുര്‍ഗ്ഗ ദേവിയെ അപമാനിച്ച് നെതന്യാഹുവിന്റെ മകന്‍; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞു തടിയൂരി !

Sat Aug 1 , 2020
ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയിർ നെതന്യാഹു. യെയിറിന്റെ ഒരു ട്വീറ്റിനെതിരെ ഇന്ത്യക്കാർ വ്യാപക പ്രതിഷേധം ഉയർത്തിയതോടെയാണ് ക്ഷമ ചോദിച്ചത്. 29കാരനായ യെയിർ ഹിന്ദു ദേവതയായ ദുർഗയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. നെതന്യാഹുവിനെതിരായ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടറായ ലിയാറ്റ് ബെൻ ആരിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് ആക്ഷേപകരമായ ആംഗ്യവും ചേർത്തായിരുന്നു പോസ്റ്റ്. ട്വീറ്റിന് താഴെ തന്നെ ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് നിരവധി […]

Breaking News