ജോലിയില്‍ കയറി അഞ്ചുദിവസം പൂര്‍ത്തിയാകും മുന്നേ കയ്യൂര്‍ സ്വദേശിയായ യുവ നാവികനെ കപ്പലില്‍ നിന്ന് കാണാതായതായി വിവരം

കാസര്‍കോട്: ജോലിയില്‍ കയറി അഞ്ചുദിവസം പൂര്‍ത്തിയാകും മുന്നേ കയ്യൂര്‍ സ്വദേശിയായ യുവ നാവികനെ കപ്പലില്‍ നിന്ന് കാണാതായതായി വിവരം. അരയാല്‍കടവ് പാലത്തിന് സമീപത്തെ കുമാരന്റെയും വത്സലയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് കാണാതായ പി.വിഷ്ണു(28).

ഈ മാസം 23ന് കുവൈറ്റില്‍ നിന്ന് സൂയസ് കനാല്‍ വഴി ഉക്രൈനിലെ പാവ്‌ഡെന്നി എന്ന തുറമുഖത്തേക്കുള്ള യാത്രാ മധ്യേ കരിങ്കടലില്‍ വെച്ചാണ് ജുലൈ 28ന് രാവിലെ വിഷ്ണുവിനെ കാണാതായെതെന്നാണ് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെട്ടവര്‍ അറിയിച്ചത്. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിലും വൈകിട്ടോടെ വിവരം അറിഞ്ഞു. മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്ബനിയുടെ ‘ജഗ് അജയ് ‘ എന്ന ബള്‍ക്ക് കരിയര്‍ കപ്പലില്‍ ജോലിക്ക് ഹാജരാവാന്‍ ജൂലൈ 14നാണ് വിഷ്ണു കണ്ണൂരില്‍ നിന്ന് ഫ്‌ലൈറ്റില്‍ മുംബൈക്ക് പോകുന്നത്.

അവധി കഴിഞ്ഞിട്ടും ലോക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനാവാതെ അഞ്ചാറു മാസം വീട്ടിലായിരുന്നു. മുംബൈയില്‍ കോവിഡ് ടെസ്റ്റും മറ്റു അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം 23ന് ഈജിപ്തിലെത്തി ജോലിയില്‍ പ്രവേശിച്ചു. കാറ്ററിംഗ് വിഭാഗത്തില്‍ കുക്കായി അഞ്ചു ദിവസം മാത്രം ജോലി ചെയ്ത വിഷ്ണു 28ന് കപ്പലില്‍ നിന്ന് കാണാതായെന്ന ഞെട്ടിക്കുന്ന വിവരമാണ് കയ്യൂരിലെ വീട്ടുകാര്‍ക്ക് കിട്ടുന്നത്. കപ്പലിലും കപ്പല്‍ യാത്ര പിന്നിട്ട വഴിയിലൂടെയും തിരച്ചല്‍ നടത്തിയിട്ടും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. അവിവാഹിതനാണ്. കാണാതാവാനുള്ള കാരണങ്ങള്‍ അറിവായിട്ടില്ല.

Next Post

ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും

Sat Aug 1 , 2020
തിരുവനന്തപുരം: ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വറുതി കാലത്തിന് വിരാമമാവുകയാണ്. വള്ളങ്ങളും ബോട്ടുകളും കടലുകളിലേക്ക്. നാലാം തിയതി അര്‍ധ രാത്രി മുതല്‍ തുറമുഖങ്ങള്‍ സജീവമാകും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നമ്ബറിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റ ഇരട്ട അക്കം പാലിച്ച്‌ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാം. പുറപ്പെടുന്ന സ്ഥലത്ത് […]

Breaking News