ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും

തിരുവനന്തപുരം: ട്രോളിങ് നിരോധനം അവസാനിക്കുകയും ഇളവുകള്‍ നല്‍കുകയും ചെയ്തതോടെ സംസ്ഥാനത്ത് അഞ്ചാം തിയതി മുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

വറുതി കാലത്തിന് വിരാമമാവുകയാണ്. വള്ളങ്ങളും ബോട്ടുകളും കടലുകളിലേക്ക്. നാലാം തിയതി അര്‍ധ രാത്രി മുതല്‍ തുറമുഖങ്ങള്‍ സജീവമാകും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നമ്ബറിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റ ഇരട്ട അക്കം പാലിച്ച്‌ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാം.

പുറപ്പെടുന്ന സ്ഥലത്ത് തന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. നിയന്ത്രിത മേഖലകളിലും മത്സ്യബന്ധനമാകാം , ഇവിടെ പിടിക്കുന്ന മല്‍സ്യങ്ങള്‍ അതാത് സ്ഥലത്ത് തന്നെ വില്‍പന നടത്തണം. പുറത്ത് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ വഴി മാര്‍ക്കറ്റുകളിലെത്തിക്കാം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. തുറമുഖങ്ങളില്‍ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്‍ററുകളില്‍ ജനകീയ കമ്മറ്റികളും വില നിശ്ചയിക്കും. നിയന്ത്രണങ്ങളുണ്ടെങ്കിലും തൊഴില്‍ പുനരാരംഭിക്കാന്‍ കഴിയുന്ന ആശ്വാസത്തിലാണ് തൊഴിലാളികള്‍.

Next Post

അറിയുന്നതും അറിയാത്തതുമായ 100ലേറെ കൊലക്കേസുകള്‍; അവയില്‍ ഒന്നില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഈ ആയുര്‍വേദ ഡോക്‌ടര്‍

Sat Aug 1 , 2020
ന്യൂഡല്‍ഹി: അറിയുന്നതും അറിയാത്തതുമായ 100ലേറെ കൊലക്കേസുകള്‍. അവയില്‍ ഒന്നില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഈ ആയുര്‍വേദ ഡോക്‌ടര്‍. 16 വര്‍ഷത്തെ ശിക്ഷക്കൊടുവില്‍ പരോള്‍ അനുവദിച്ചതും പുറത്തിറങ്ങി മുങ്ങി. പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തുമ്ബോള്‍ ഡല്‍ഹിയില്‍ ഒരിടത്ത് കല്യാണമൊക്കെ കഴിഞ്ഞ് സുഖമായി കഴിയുന്നു കക്ഷി. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ദേവേന്ദര്‍ ശര്‍മ്മ എന്ന ആയുര്‍വേദ ഡോക്‌ടറാണ് ആ കൊടും ക്രിമിനല്‍. 1984ല്‍ തന്റെ 26ആം വയസ്സില്‍ ഇയാള്‍ ആയുര്‍വേദ ഡോക്‌ടറായി. രാജസ്ഥാനില്‍ പ്രാക്‌ടീസും […]

You May Like

Breaking News