അറിയുന്നതും അറിയാത്തതുമായ 100ലേറെ കൊലക്കേസുകള്‍; അവയില്‍ ഒന്നില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഈ ആയുര്‍വേദ ഡോക്‌ടര്‍

ന്യൂഡല്‍ഹി: അറിയുന്നതും അറിയാത്തതുമായ 100ലേറെ കൊലക്കേസുകള്‍. അവയില്‍ ഒന്നില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഈ ആയുര്‍വേദ ഡോക്‌ടര്‍. 16 വര്‍ഷത്തെ ശിക്ഷക്കൊടുവില്‍ പരോള്‍ അനുവദിച്ചതും പുറത്തിറങ്ങി മുങ്ങി. പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തുമ്ബോള്‍ ഡല്‍ഹിയില്‍ ഒരിടത്ത് കല്യാണമൊക്കെ കഴിഞ്ഞ് സുഖമായി കഴിയുന്നു കക്ഷി. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ദേവേന്ദര്‍ ശര്‍മ്മ എന്ന ആയുര്‍വേദ ഡോക്‌ടറാണ് ആ കൊടും ക്രിമിനല്‍. 1984ല്‍ തന്റെ 26ആം വയസ്സില്‍ ഇയാള്‍ ആയുര്‍വേദ ഡോക്‌ടറായി. രാജസ്ഥാനില്‍ പ്രാക്‌ടീസും തുടങ്ങി. ഈ സമയം ഒരു ഗ്യാസ് ഏജന്‍സിക്കായി 11 ലക്ഷം രൂപ ഇയാള്‍ നിക്ഷേപിച്ചു. എന്നാല്‍ ഏജന്‍സി പൂട്ടി കൂട്ടുകാര്‍ മുങ്ങി.

ഇതോടെ വ്യാജ ഏജന്‍സി തുടങ്ങി.

ഇക്കാലത്ത് കുറച്ച്‌ ആളുകളെ കൂട്ടി ഗ്യാസ് ലോറികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വധിച്ച ശേഷം ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച്‌ വി‌റ്റു. 24ഓളം പേരെ ഇക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. വൈകാതെ വൃക്ക വ്യാപാര റാക്ക‌റ്റുമായി ബന്ധം സ്ഥാപിച്ച ശര്‍മ്മ ഡോ.അമിത് എന്ന കുപ്രസിദ്ധ വൃക്ക വ്യാപാരിയെ പരിചയപ്പെടുന്നു. ഇങ്ങനെ 125ഓളം അനധികൃത ഓപ്പറേഷനുകള്‍ ഇയാള്‍ നടത്തി. ഒരു ഓപ്പറേഷന് 7 ലക്ഷം രൂപയായിരുന്നു നിരക്ക്.

പിന്നീട് ദേവേന്ദര്‍ ശര്‍‌മ്മയും സംഘവും വാഹനങ്ങള്‍ക്കായി കാര്‍ ഡ്രൈവര്‍മാരെ കൊലപ്പെടുത്തി തുടങ്ങി. കാര്‍ സ്വന്തമാക്കിയ ശേഷം മറിച്ചുവി‌റ്റിരുന്നു. മരണമടയുന്ന ഡ്രൈവര്‍മാരുടെ ശരീരം ഉത്തര്‍പ്രദേശിലെ ഹസാരാ കനാലിലെ മുതലകള്‍ക്ക് ഇട്ടുകൊടുത്തിരുന്നു. വൈകാതെ ഇത്തരത്തില്‍ ഒരു കേസില്‍ പിടിയിലായതോടെ 2004ല്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലുമായി.

തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ പരോളിലിറങ്ങി മുങ്ങിയ ശര്‍മ്മയെ ഡല്‍ഹി ക്രൈംബ്രാഞ്ച് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. റിയല്‍ എസ്‌റ്രേ‌റ്റ് വില്‍പനക്കാരനായായിരുന്നു 62കാരന്‍ ദേവേന്ദര്‍ ശര്‍മ്മയുടെ ഒളിവ് ജീവിതം.

Next Post

Eid Special: സാൽമൺ ബിരിയാണി

Sat Aug 1 , 2020

Breaking News