ലോക്ക് ഡൌണ്‍ ലംഘിച്ച് ഈദ് ആഘോഷം; ഈസ്റ്റ് ലണ്ടനില്‍ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്!

ലണ്ടന്‍ : ഈസ്റ്റ് ലണ്ടനില്‍ ഇല്‍ഫോര്‍ഡില്‍ ലോക്ക് ഡൌണ്‍ ലംഘിച്ചു ഈദ് (ബലി പെരുന്നാള്‍) ആഘോഷങ്ങളില്‍ പങ്കെടുത്ത് പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ പോലിസ് സ്വീകരിച്ച നടപടികള്‍ കൂടുതല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷം ഒതുക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഒരു പോലീസുകാരന് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.

മെട്രോപോളിറ്റന്‍ പോലീസിന്റെ പത്രക്കുറിപ്പ് പ്രകാരം 150-200 പേര്‍ ഈദ് ആഘോഷിക്കാനായി ഇല്‍ഫോര്‍ഡില്‍ ഒത്തു കൂടിയിരുന്നു. എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയും ഇവര്‍ രണ്ടു ചേരി തിരിഞ്ഞ് പരസ്പരം തമ്മിലടിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് പോലീസുകാരന് പരിക്കേറ്റത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല.

കൊറോണ ഇന്‍ഫക്ഷന്‍ റേറ്റ് കൂടുന്ന പശ്ചാത്തലത്തില്‍ വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ ഒരുമിച്ചു കൂടുന്നതിനെതിരെ സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഉത്തരവാദിത്ത്വത്തോടെ ഈദ് ആഘോഷിക്കാന്‍ മുസ്ലിം സംഘടനകള്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു. എബ്രഹാം പ്രവാചകന്‍റെ ഓര്‍മ പുതുക്കലിന്‍റെ ഭാഗമായാണ് മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മക്കയില്‍ വെച്ച് നടക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നതോടെയാണ് ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങുക. ഈ ആഘോഷങ്ങള്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കും.

Next Post

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു

Sun Aug 2 , 2020
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. തലസ്ഥാനത്തെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൌണ്ടിലാണ് സാമ്ബത്തിക തിരിമറി നടന്നിട്ടുള്ളത്. സബ്ട്രഷറിയിലെ ഉദ്യോഗസ്ഥന്‍ തന്നെ വലിയൊരു തുക തട്ടിപ്പ് നടത്തിയതായാണ് തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇതോടെ ജില്ലാ ട്രഷറി ഓഫീസര്‍ക്ക് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സാമ്ബത്തിക തിരിമറി നടത്തിയ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് ട്രഷറി ഓഫീസര്‍ പരാതിയും […]

You May Like

Breaking News